Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലം സിപിഎമ്മിനെ നയിക്കാൻ പുതിയ നേതാവ്; എസ് സുദേവനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു; തീരുമാനം കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിൽ

കൊല്ലം സിപിഎമ്മിനെ നയിക്കാൻ പുതിയ നേതാവ്; എസ് സുദേവനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു; തീരുമാനം കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിൽ

കൊല്ലം: കൊല്ലം ജില്ലാ സിപിഎമ്മിനെ നയിക്കാൻ പുതിയ നേതാവ്. കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിലാണ് സുദേവനെ തെരഞ്ഞെടുത്തത്. നിലവിൽ ജില്ലാ സെക്രട്ടറിയായിരുന്ന കെ എൻ ബാലഗോപാൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് സുദേവൻ ജില്ലാ സെക്രട്ടറിയാകുന്നത്.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി, കൊല്ലം ജില്ലാ സെക്രട്ടറി, കാപെക്സ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ് കെ സുദേവൻ.

1971 ൽ സിപിഐ എം അംഗമായി. കൊല്ലം മാടത്തറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 1976 അടിയന്തരാവസ്ഥ കാലത്ത് ചിതറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.1984 ൽ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി. 1990 മുതൽ 95 വരെ ചടയമംഗലം ഏരിയ സെക്രട്ടറിയായി. 1995 ൽ ജില്ലാ സെക്രട്ടറിയേറ്റംഗമായി. 2015 മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ്.

ഭാര്യ - എൽ മഹിളാമണി. മക്കൾ - എസ് അനുരാജ് (ചിങ്ങേലി ലോക്കൽ കമ്മിറ്റി അംഗം), എസ് അഖിൽ രാജ്. മരുമകൾ - അഡ്വ: ജെ മിത്ര.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP