Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ അർഹതയില്ലെന്നു പിണറായി തെളിയിച്ചു; രാജേഷ് ദിവാൻ നടത്തിയ വാർത്താസമ്മേളനം മുഖ്യമന്ത്രിയെ വെള്ളപൂശാൻ; സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയിൽ നിന്നാണ് ഷുഹൈബിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വി എം സുധീരൻ

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ അർഹതയില്ലെന്നു പിണറായി തെളിയിച്ചു; രാജേഷ് ദിവാൻ നടത്തിയ വാർത്താസമ്മേളനം മുഖ്യമന്ത്രിയെ വെള്ളപൂശാൻ; സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയിൽ നിന്നാണ് ഷുഹൈബിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വി എം സുധീരൻ

തിരുവനന്തപുരം: സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയിൽ നിന്നാണ് ഷുഹൈബിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് വി എം സുധീരൻ. സെക്രട്ടറിയേറ്റിനു മുന്നിലെ യൂത്ത് കോൺഗ്രസ് നിരാഹര സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായിയുടേത് ഫാസിസ്റ്റ് ശൈലി ആണ്. പ്രതികളെ പിടിച്ചു എന്നു വരുത്തി തീർക്കാൻ ശ്രമമാണ് നടന്നതെന്ന് സുധീരൻ വ്യക്തമാക്കി.

സിപിഎമ്മിന്റെ തിരക്കഥ അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ അർഹതയില്ലെന്നു മുഖ്യമന്ത്രി തെളിയിച്ചു. സിപിഎം ന്യുനപക്ഷ പ്രേമം നടിച്ചു അവർക്കിഷ്ടം ഇല്ലാത്ത ന്യുനപക്ഷ വിഭാഗത്തിൽപെട്ടവരെ കൊല്ലുന്നു.

സംഭവത്തിൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാത്തത് സംശയത്തിന് ഇടയാക്കുന്നെന്നും ഡി.ജി.പി രാജേഷ് ദിവാൻ നടത്തിയ വാർത്താസമ്മേളനം മുഖ്യമന്ത്രിയെ വെള്ളപൂശാനാണെന്നും സുധീരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP