Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റേഷൻ കടകളിൽ നിന്ന് ഇനി പഞ്ചസാര ലഭിക്കില്ല; കേന്ദ്ര സബ്‌സിഡി ഇല്ലാത്തതിനാൽ വിതരണം നിർത്തി സംസ്ഥാന സർക്കാർ; ഇനി എല്ലാവർക്കും 45 രൂപ കൊടുത്ത് കടകളിൽ നിന്ന് പഞ്ചസാര വാങ്ങാം

റേഷൻ കടകളിൽ നിന്ന് ഇനി പഞ്ചസാര ലഭിക്കില്ല; കേന്ദ്ര സബ്‌സിഡി ഇല്ലാത്തതിനാൽ വിതരണം നിർത്തി സംസ്ഥാന സർക്കാർ; ഇനി എല്ലാവർക്കും 45 രൂപ കൊടുത്ത് കടകളിൽ നിന്ന് പഞ്ചസാര വാങ്ങാം

ആലപ്പുഴ: റേഷൻകട വഴിയുള്ള പതിറ്റാണ്ടുകളായുള്ള പഞ്ചസാര വിതരണം സർക്കാർ നിർദ്ദേശപ്രകാരം നിർത്തി. കേന്ദ്രസർക്കാർ സബ്സിഡി പിൻവലിച്ചതിനെത്തുടർന്നാണ് വിതരണം നിർത്താൻ കടകൾക്ക് നിർദ്ദേശം നൽകിയത്. ഏപ്രിൽ 25 മുതൽ വിതരണം നിലച്ചിരിക്കുകയാണ്.

റേഷൻകടകളിൽ ബി.പി.എൽ. കുടുംബങ്ങൾക്ക് പതിമ്മൂന്നര രൂപയ്ക്കാണ് പഞ്ചസാര നല്കിയിരുന്നത്. പുറത്ത് 44-45 രൂപയാണ്. ഭക്ഷ്യഭദ്രതാനിയമത്തിന്റെ പിൻബലം പഞ്ചസാരയുടെ കാര്യത്തിൽ ഇല്ലാത്തതിനാലാണ് കേന്ദ്രസർക്കാർ സബ്സിഡി പിൻവലിച്ചത്. ആട്ടയുടെ വിതരണം നേരത്തേ നിർത്തിയിരുന്നു. മണ്ണെണ്ണവിഹിതവും വെട്ടിക്കുറച്ചു. ബി.പി.എൽ. കുടുംബത്തിലെ ഒരംഗത്തിന് 400 ഗ്രാം പഞ്ചസാരവീതമാണ് നേരത്തേ ലഭിച്ചുകൊണ്ടിരുന്നത്. ഭക്ഷ്യഭദ്രതാനിയമം വന്നപ്പോൾ അത് 250 ഗ്രാമായി വെട്ടിക്കുറച്ചു. അതും ഇപ്പോൾ ഇല്ലാതായി.

കേന്ദ്രസർക്കാർ സബ്സിഡി പിൻവലിച്ചതിനാലാണ് പഞ്ചസാര വിതരണം നിർത്തിയതെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. വലിയ സബ്സിഡി നൽകി പഞ്ചസാര നൽകാൻ സംസ്ഥാനസർക്കാരിനാവില്ല. പൊതുവിപണിയിൽ 42 രൂപയിലധികം വിലയുണ്ട്. ആ വിലയ്ക്ക് വിതരണം ചെയ്യണമെന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേത്. 200 കോടി രൂപയാണ് പഞ്ചസാര സബ്സിഡിക്ക് കേന്ദ്രം അനുവദിച്ചിരുന്നത്. അതുനല്കുന്നില്ല-മന്ത്രി വിശദീകരിച്ചു.

സർക്കാരിനാകാവുന്നവിധം സപ്ലൈകോവഴി അല്പം വിലകുറച്ച് നല്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയിൽ ഒരു കാർഡുടമയ്ക്ക് മാസം 26 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയാണ് നല്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP