Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഗതകുമാരിയെ ഉദ്ഘാടനത്തിന് വിളിച്ച മാർ സൂസപാക്യത്തിന് പണി കിട്ടി; കവയത്രി വിമർശിച്ചപ്പോൾ അനാവശ്യ ലൈറ്റുകൾ അണക്കാനും പ്ലാസ്റ്റിക് പൂക്കൾ നീക്കം ചെയ്യാനും മെത്രാന്റെ നിർദ്ദേശം; കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് ഉദ്ഘാടനത്തിൽ സംഭവിച്ചത്

സുഗതകുമാരിയെ ഉദ്ഘാടനത്തിന് വിളിച്ച മാർ സൂസപാക്യത്തിന് പണി കിട്ടി; കവയത്രി വിമർശിച്ചപ്പോൾ അനാവശ്യ ലൈറ്റുകൾ അണക്കാനും പ്ലാസ്റ്റിക് പൂക്കൾ നീക്കം ചെയ്യാനും മെത്രാന്റെ നിർദ്ദേശം; കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് ഉദ്ഘാടനത്തിൽ സംഭവിച്ചത്

തിരുവനന്തപുരം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ വാർഷിക കൺവെൻഷനിൽ കവയത്രി സുഗതകുമാരിയെയാണ് ഉദ്ഘാടകയാക്കിയത്. വേദിയിൽ ബിഷപ്പ് സൂസപാക്യവും ഉണ്ടായിരുന്നു. ഇവിടെ സുഗതകുമാരി ഉയർത്തിക്കാട്ടിയത് ചടങ്ങിലെ ദുർ ചെലവുകളാണ്. ഇതോടെ സൂസപാക്യത്തിന് ഇടപെടേണ്ടിയും വന്നു.

ഉദ്ഘാടന പ്രസംഗത്തിൽ സുഗതകുമാരിയുടെ ചോദ്യങ്ങൾ ഇങ്ങനെ-എന്തിനാണ് ഇത്രത്തോളം വൈദ്യുതി പാഴാക്കുന്നത്? എന്തിനാണ് വേദിക്ക് ഇത്രത്തോളം ആഢബരം? നോക്കൂ ഈ പൂക്കൾ പോലും പ്‌ളാസ്റ്റിക് കവറുകളിലാണ് പൊതിഞ്ഞു കൊണ്ടു വരുന്നത്. ഇതൊക്കെ നിയന്ത്രിക്കാൻ നമ്മൾ വിചാരിക്കാൻ സാധിക്കുമെന്ന ചോദ്യവുമുയർത്തി. ഇതോടെ സൂസപാക്യത്തിന് ഗൗരവം പിടികിട്ടി. സുഗതകുമാരിയുടെ വാക്കുകൾക്ക് ഉടനെ തന്നെ ഫലം ഉണ്ടായി.

മൈക്ക് കൈയിലെടുത്ത് മെത്രാപ്പൊലീത്ത ഡോ. സൂസപാക്യം പറഞ്ഞു 'ആ വിളക്കുകൾ അണയ്ക്കുക. ഈ പൂക്കൾ എടുത്തുകൊണ്ടു പോവുക. ഇന്നു തന്നെ ടീച്ചർ പറഞ്ഞ നല്ല കാര്യങ്ങൾ നമ്മൾക്ക് പ്രാവർത്തികമാക്കാം'. അങ്ങനെ സുഗതകുമാരി പ്രസംഗം അവസാനിപ്പിച്ച ഉടൻ തന്നെ സൂസപാക്യത്തിന്റെ നിർദ്ദേശം അനുസരിച്ച് സമ്മേളന ഹാളിലെ അദ്ധ്യാപികമാർ തന്നെ പൂക്കൾ മാറ്റുകയും ലൈറ്റുകൾ ഓഫാക്കുകയും ചെയ്തു.

പരിസ്ഥിതിയെ നമ്മൾ സ്‌നേഹിക്കണം. പ്രകൃതിയെ സ്‌നേഹിക്കാനാണ് മാർപ്പാപ്പ ഉപദേശിക്കുന്നതും കുട്ടികളെ നാളത്തെ പൗരന്മാരാക്കി വളർത്തുന്നതിൽ അദ്ധാപിക സമൂഹം കൂടുൽ ശുഷ്‌കാന്തി കാട്ടണം. ഗുരു കഴിഞ്ഞിട്ടേ ദൈവത്തിന് സ്ഥാനം ഉള്ളൂ. ഇന്ന് പെൺകുട്ടികൾ വഴി തെറ്റി പോകുന്ന സംഭവങ്ങൾ ഏറി വരികയാണ്. ഇന്റർനെറ്റിന്റെ ചീത്ത വശങ്ങളിൽ പെൺകുട്ടികൾ പെട്ടു പോവുകയാണ്. അച്ഛനമ്മാർക്ക് കുട്ടികളിൽ നിയന്ത്രണം ഇല്ലാതെ പോകുന്നതാണ് ദോഷം ചെയ്യുന്നത് സുഗതകുമാരി പറഞ്ഞു.

സുഗതകുമാരിയുടെ വാക്കുകൾ കുറിക്കുകൊള്ളുന്നതാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഡോ. സൂസപാക്യം പറഞ്ഞു. പഠിച്ചു ജോലി കിട്ടി. ശമ്പളം കിട്ടുന്നുണ്ട് കാര്യങ്ങൾ സുരക്ഷിതമായി ഇനി സമൂഹം എന്തായാൽ തനിക്കെന്താ എന്ന ചിന്ത മാറണമെന്നും സൂസപാക്യം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP