Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുതിയ തലമുറയിലെ പെൺകുട്ടികൾക്കെതിരെ വിമർശനവുമായി സുഗതകുമാരി; വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പുതിയ പെൺകുട്ടികൾക്കു വേണ്ടി കൗൺസലിങ് നടത്തി തന്റെ ജീവിതം പാഴാകുന്നുവെന്ന് കവയിത്രി; പെൺകുട്ടികൾ സുഖലോലുപതയുടെ പിറകേയെന്നും സുഗതകുമാരി

പുതിയ തലമുറയിലെ പെൺകുട്ടികൾക്കെതിരെ വിമർശനവുമായി സുഗതകുമാരി; വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പുതിയ പെൺകുട്ടികൾക്കു വേണ്ടി കൗൺസലിങ് നടത്തി തന്റെ ജീവിതം പാഴാകുന്നുവെന്ന് കവയിത്രി; പെൺകുട്ടികൾ സുഖലോലുപതയുടെ പിറകേയെന്നും സുഗതകുമാരി

തിരുവനന്തപുരം: ന്യൂജനറേഷൻ പെൺകുട്ടികൾക്കെതിരെ വിമർശനവുമായി കവയിത്രി സുഗതകുമാരി.തോന്നിയതു പോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് ചിന്തിക്കുന്ന തലമുറയാണ് ഇപ്പോൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്നതെന്ന് അവർ പറഞ്ഞു.

വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികൾക്കു വേണ്ടി കൗൺസിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുകയാണെന്നും സുഗതകുമാരി കൂട്ടിച്ചേർത്തു.ആദ്യമായാണ് സുഗതകുമാരി ഇത്തരത്തിൽ ഒരു പരാമർശം നടത്തുന്നത്.

ബോധപൗർണമിയിൽ 'അമ്മ അറിയാൻ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സുഗതകുമാരി പുതിയ തലമുറയിലെ പെൺകുട്ടികളുടെ ജീവിത വ്യതിചലനങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.

പല പെൺകുട്ടികളും തുറന്നടിക്കുന്നത് തങ്ങൾക്കിഷ്ടമുള്ളത് ചെയ്യുമെന്നാണ്. സുഖലോലുപതയിൽപ്പെട്ട് അതിനൊപ്പമാണ് ഇന്നത്തെ പെൺകുട്ടികൾ നീങ്ങുന്നതെന്നും സുഗതകുമാരി കൂട്ടിച്ചേർത്തു.

അതേസമയം ലഹരി ഉപയോഗിക്കുന്ന പുരുഷൻ കുടുംബത്തിലോ അയൽവക്കത്തോ ഉണ്ടെങ്കിൽ അമ്മമാരുടെ കണ്ണ് പെൺകുട്ടികളിലുണ്ടാകണമെന്നും സുഗതകുമാരി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP