Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വർക്ക് ഷോപ്പ് നിർമ്മാണത്തിനായി പണം കൊടുത്തത് മൂന്ന് പാർട്ടികൾക്ക്; കൊടി കുത്തിയപ്പോൾ എല്ലാം തുലഞ്ഞുവെന്നും ഞാൻ പോകുന്നുവെന്നും അച്ഛൻ പറഞ്ഞു; ഗൾഫിലേക്ക് മടങ്ങുകയാണെന്ന് കരുതിയ മക്കളെ തേടിയെത്തിയത് ആത്മഹത്യാ വാർത്ത; മന്ത്രി രാജുവിന് മുന്നിൽ എഐവൈഎഫിന്റെ കൊടികുത്തൽ നാടകം പൊളിച്ചടുക്കി സുഗതന്റെ മക്കൾ

വർക്ക് ഷോപ്പ് നിർമ്മാണത്തിനായി പണം കൊടുത്തത് മൂന്ന് പാർട്ടികൾക്ക്; കൊടി കുത്തിയപ്പോൾ എല്ലാം തുലഞ്ഞുവെന്നും ഞാൻ പോകുന്നുവെന്നും അച്ഛൻ പറഞ്ഞു; ഗൾഫിലേക്ക് മടങ്ങുകയാണെന്ന് കരുതിയ മക്കളെ തേടിയെത്തിയത് ആത്മഹത്യാ വാർത്ത; മന്ത്രി രാജുവിന് മുന്നിൽ എഐവൈഎഫിന്റെ കൊടികുത്തൽ നാടകം പൊളിച്ചടുക്കി സുഗതന്റെ മക്കൾ

പുനലൂർ: ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിൽ ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെ മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തങ്ങളുടെ പിതാവിൽ നിന്നും പണം വാങ്ങിയിരുന്നെന്ന് ആത്മഹത്യ ചെയ്ത സുഗതന്റെ മക്കൾ. ഷെഡ് നിർമ്മാണം അനിശ്ചിതമായി നീണ്ട് പോയതിൽ മനം നൊന്താണ് പിതാവ് ആത്മഹത്യ ചെയ്തത്. പണം വാങ്ങി ശേഷവും ഷെഡ് നിർമ്മിക്കാൻ രാഷ്ട്രീയക്കാർ സമ്മതിച്ചില്ല. സിപിഐയുടെ യുവജന സംഘടന സ്ഥലത്തുകൊടിയും നാട്ടി. ഇതോടെയായിരുന്നു സുഗതന്റെ ആത്മഹത്യ.

കുടുംബത്തെ ആശ്വസിപ്പിക്കാൻ സിപിഐയുടെ മന്ത്രി കെ രാജു സുഗതന്റെ വീട്ടിലെത്തിയിരുന്നു. മന്ത്രി കെ.രാജുവിനോടാണ് മക്കളായ സുജിത്ത്, സുനിൽ എന്നിവർ അച്ഛന് സംഭവിച്ചതിലെ പണമിടപാടിനെ കുറിച്ച് പറഞ്ഞത്. ഇന്നലെ വൈകിട്ട് 4മണിയോടെയായിരുന്നു മന്ത്രി കെ.രാജു മരിച്ച സുഗതന്റെ വീട്ടിൽ എത്തിയത്. പുനലൂർ സിഐബിനുവർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള വൻ പൊലിസ് സന്നാഹത്തോടെയായിരുന്നു മന്ത്രി സുഗതന്റെ ഐക്കരക്കോണത്തെ വീട്ടിൽ എത്തിയത്. പുനലൂർ ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ വീട്ടിൽ സുഗതൻ(64) എന്ന പ്രവാസി മലയാളി വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ഇളമ്പലിന് സമീപത്ത് നിർമ്മാണം മുടങ്ങി കിടന്ന ഷെഡിൽ തൂങ്ങി മരിച്ചത്.

നിർമ്മാണം നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ.ഐ.വൈ.എഫ്. പ്രവർത്തകർ ഷെഡിന് മുന്നിൽ കൊടി കുത്തിയതിൽ മനം നൊന്താണ് താങ്ങളുടെ അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് മക്കൾ പറഞ്ഞു. പണം വാങ്ങിയവർ ഉടൻ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞിട്ടും നടന്നില്ല. ഇത് നിലമായിരുന്നു എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇവിടെ വർക്ക് ഷോപ്പ് പണി ആരംഭിക്കില്ലായിരുന്നു. നിർമ്മാണത്തിനെതിരെ കൊടി കുത്തിയ സാഹചര്യത്തിൽ ഇനി ആര് വിചാരിച്ചാലും വർക്ക്‌ഷോപ്പ് പണി നടക്കില്ലെന്ന് അച്ഛന് ബോദ്ധ്യമായിരുന്നു.

എല്ലാം തുലഞ്ഞെന്നു കൊച്ചു മകനോട് പറഞ്ഞ ശേഷം ഇനി ഞാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ കരുതി അച്ഛൻ വീണ്ടും ഗൾഫിൽ പോകുകയാണെന്ന്. എന്നാൽ അന്ന് രാത്രിയിൽ വീട്ടിൽ നിന്നും ബൈക്കിൽ പുറപ്പെട്ട അച്ഛൻ വർക്ക്‌ഷോപ്പിൽ എത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇനി ഞങ്ങൾക്ക് വർക്ക്‌ഷോപ്പ് തുറന്ന് നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും അവർ മന്ത്രിയോട് അഭ്യർത്ഥിച്ചു.വർക്ക്‌ഷോപ്പ് തുറന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി സുഗതന്റെ മക്കൾക്ക് ഉറപ്പ് നൽകി. ശേഷം ഭാര്യ സരസമ്മയെയും ആശ്വസിപ്പിച്ച ശേഷമായിരുന്നു മടങ്ങിയത്.

അതിനിടെ സംഭവത്തിൽ പ്രതിഷേധവും ശക്തമാവുകയാണ്. വർക്ക്‌ഷോപ്പ് നിർമ്മാണം തടസ്സപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ അനുഭവം ഇനി ആർക്കും ഉണ്ടാകരുത് എന്ന് വിശ്വർമ്മ മഹിളാ സമാജം സംസ്ഥാന ജനൽ സെക്രട്ടറി ജയശ്രീബാബു പറഞ്ഞു. മന്ത്രി കെ.രാജു സുഗതന്റെ വീട്ടിൽ എത്തിയ വിവരം അറിഞ്ഞെത്തിയതായിരുന്നു മഹിളാ സമാജം പ്രവർത്തകർ. തങ്ങളും ഇടത് പക്ഷ മുന്നണിക്കാരാണെന്ന് അവർ മന്ത്രിയെ അറിയിച്ചു. ഇളമ്പലിൽ അനധികൃതമായിട്ടാണ് വർക്ക്‌ഷോപ്പ് നിർമ്മിച്ചതെങ്കിൽ സമീപത്ത് നേരത്തെ പണിത മറ്റ് കൂറ്റൻ കെട്ടിടങ്ങളും പൊളിച്ച് നീക്കണമെന്ന് അവർ മന്ത്രിയോട് ആവശ്യപ്പെട്ടു.

നിർമ്മാണം നിലച്ച വർക്ക്‌ഷോപ്പ് തുറന്ന് പ്രവർത്തിപ്പിക്കാൻ സഹായിക്കണം. ഇല്ലെങ്കിൽ പ്രവാസി മലയളികൾ അടക്കമുള്ള വരെയും സംഘടിപ്പിച്ച് കൊണ്ട് ഷെഡ് തുറക്കുന്നത് വരെ സമരം ചെയ്യുമെന്നും അവർ മന്ത്രിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP