Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകന്റെ പ്രണയിനിയെ വീട്ടിൽ താമസിപ്പിച്ചത് ഏറെ ഇഷ്ടത്തോടെ; പെൺകുട്ടി തിരികെ പോയപ്പോൾ മനോവിഷമവും; തൃത്താല ആലൂരിൽ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നലെ ദുരൂഹത നീക്കി പൊലീസ്

മകന്റെ പ്രണയിനിയെ വീട്ടിൽ താമസിപ്പിച്ചത് ഏറെ ഇഷ്ടത്തോടെ; പെൺകുട്ടി തിരികെ പോയപ്പോൾ മനോവിഷമവും; തൃത്താല ആലൂരിൽ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നലെ ദുരൂഹത നീക്കി പൊലീസ്

പാലക്കാട്: തൃത്താല ആലൂരിൽ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ മകന്റെ പ്രണയ ദുഃഖമെന്ന് സൂചന. ഷൊർണൂർ ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകൻ അജിത് (18) എന്നിവരാണ് മരിച്ചത്.

അജിത് പ്രണയിച്ചിരുന്ന പെൺകുട്ടി കുറച്ചുകാലം ഇവർക്കൊപ്പം താമസിച്ചിരുന്നു. ഈ പെൺകുട്ടി തിരികെ പോയതിന്റെ മനോവിഷമത്തിൽ ആദ്യം അജിത്തും പിന്നാലെ അമ്മയും ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ആലൂരിലായിരുന്നു താമസം.

ഇന്നലെ് രാവിലെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. പാലക്കാട് തൃത്താല ആലുരിലാണ് ഹേമാംബികയും മകനും താമസിച്ചിരുന്നത്. നായാടി കോളനിയിലുള്ളത് ഇവരുടെ ഭർത്താവിന്റെ കുടുംബവീടാണ്. ഈ വീടിനോട് ചേർന്നുകിടക്കുന്ന മറ്റൊരു വീട്ടിലാണ് ഹേമാംബികയേയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP