Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗം ഭേദമാകില്ലെന്ന് സംശയിച്ച് ഹൃദ്രോഗിയായി കുഞ്ഞുമായി അമ്മ കുളത്തിൽ എടുത്തു ചാടി; കാസർഗോഡ് യുവതിക്കും കുഞ്ഞിനും ദാരുണ മരണം

രോഗം ഭേദമാകില്ലെന്ന് സംശയിച്ച് ഹൃദ്രോഗിയായി കുഞ്ഞുമായി അമ്മ കുളത്തിൽ എടുത്തു ചാടി; കാസർഗോഡ് യുവതിക്കും കുഞ്ഞിനും ദാരുണ മരണം

കാസർകോട്: കുഞ്ഞിനെയും കൊണ്ട് അമ്മ കുളത്തിൽ ചാടി മരിച്ചനിലയിൽ. പുത്തിഗെയിലാണ് സംഭവം. പുത്തിഗെ ബാരെട്ടുവിലെ പത്മനാഭന്റെ ഭാര്യ ശ്രുതി (28), മകൻ ഏഴു മാസം പ്രായമായ ആയുഷ് എന്നിവരെയാണു വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് ഹൃദ്രോഗമുണ്ടായിരുന്നു. ഇതിന്റെ വേദനയിലാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ പുലർച്ചെ ശ്രുതിയെയും മകനെയും കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ആയുഷിന് മംഗളൂരുവിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അസുഖം ഭേദമാകാത്ത വിഷമത്തിൽ കഴിഞ്ഞദിവസം രാത്രി കുട്ടിയേയുമെടുത്ത് കുളത്തിൽ ചാടിയതാകാമെന്നാണ് നിഗമനം.

അത്താഴത്തിനുശേഷം ഉറങ്ങാൻകിടന്നതായിരുന്നു യുവതിയും ഏഴുമാസം പ്രായമായ മകനും. ബാഡുരിലെ തറവാട്ട് ക്ഷേത്രത്തിൽ രാത്രിയിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളോടൊപ്പം ശ്രുതി പങ്കെടുത്തിരുന്നു. വീടിന് സമീപത്തായുള്ള കൃഷിത്തോട്ടത്തിൽ വെള്ളംനനയ്ക്കാൻ കുഴിച്ച കുളത്തിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടത്.

കുമ്പള പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മാല ദ്വീപിൽ കപ്പൽജീവനക്കാരനാണ് ഭർത്താവ് പത്മനാഭറൈ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി ജീവനക്കാരനായ ഉളിയത്തടുക്ക ഷിരിബാഗിലുവിലെ ബാലകൃഷ്ണഷെട്ടിയുടെയും ഹേമലതയുടെയും മകളാണ് ശ്രുതി. സഹോദരൻ: ഹർഷരാജ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP