Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോട്ടറി മൊത്തക്കച്ചവടവും റിയൽ എസ്‌റ്റേറ്റ് ഇടപാടുകളും പൊളിഞ്ഞു; ഭാര്യയ്ക്കും പിഞ്ചുകുഞ്ഞുങ്ങൾക്കും വിഷം നൽകി എസി മുറിയിൽ ഉറങ്ങാൻ കിടത്തി ഗൃഹനാഥൻ തൂങ്ങി മരിച്ചു; നാലംഗ കുടുംബത്തിന്റെ ദുരന്തത്തിൽ ഞെട്ടി തോന്നയ്ക്കൽ

ലോട്ടറി മൊത്തക്കച്ചവടവും റിയൽ എസ്‌റ്റേറ്റ് ഇടപാടുകളും പൊളിഞ്ഞു; ഭാര്യയ്ക്കും പിഞ്ചുകുഞ്ഞുങ്ങൾക്കും വിഷം നൽകി എസി മുറിയിൽ ഉറങ്ങാൻ കിടത്തി ഗൃഹനാഥൻ തൂങ്ങി മരിച്ചു; നാലംഗ കുടുംബത്തിന്റെ ദുരന്തത്തിൽ ഞെട്ടി തോന്നയ്ക്കൽ

പോത്തൻകോട്: തോന്നയ്ക്കലിലെ നാലംഗകുടുബത്തിലെ മരണത്തിന് പിന്നിൽ സാമ്പത്തിക പരാധീനതകളെന്ന് പൊലീസ്. ഗൃഹനാഥൻ ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. തോന്നയ്ക്കൽ കുടവൂർ അയ്ക്കുട്ടിക്കോണം പ്ലാവറ 'രാജ്ദീപ'യിൽ താമസിക്കുന്ന കുളത്തൂർ എസ്എൻഎം ലൈബ്രറിക്കു സമീപം പൂന്തിവിളാകം വാറിൽ വീട്ടിൽ ശ്രീകുമാർ (40), ഭാര്യ ശുഭ (35), മകൾ വൈഗ (ആറ്), മകൻ ധ്യാൻ കെ. വിനായക് (ഒന്ന്) എന്നിവരാണു മരിച്ചത്.

എയർകണ്ടീഷൻ ചെയ്ത മുറിയിൽ കട്ടിലിൽ ശുഭയുടെ ഇരുവശത്തുമായി ചേർന്നുകിടക്കുന്ന നിലയിലായിരുന്നു മക്കൾ. കട്ടിലിനു സമീപം തൂങ്ങിമരിച്ച നിലയിലായിരുന്നു ശ്രീകുമാർ. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയശേഷം ശ്രീകുമാർ തൂങ്ങിമരിച്ചതാകാമെന്നാണു പൊലീസ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രിയാണു സംഭവമെന്നാണു കരുതുന്നത്. ഭാര്യയ്ക്കും മക്കൾക്കും അതീവ രഹസ്യമായാകും വിഷം നൽകിയതെന്നും പൊലീസ് കണക്ക് കൂട്ടുന്നു. ശ്രീകുമാറിനു റിയൽ എസ്റ്റേറ്റ് ബിസിനസായിരുന്നു . ലോട്ടറി മൊത്തവിതരണവുമുണ്ടായിരുന്നു. ബിസിനസിലെ സാമ്പത്തികബാധ്യതയോ പണമിടപാടിനെ ചൊല്ലി ചിലരിൽ നിന്നുണ്ടായ ഭീഷണിയോ ആകാം മരണത്തിനു പിന്നിലെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

ശ്രീകുമാർ ലോട്ടറി ടിക്കെറ്റടുത്ത് ചെറുകിട ഏജന്റുമാർക്ക് വിതരണം ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ സാമ്പത്തികബാദ്ധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളത്. അരക്കോടിയിലധികം രൂപയുടെ ബാധ്യതാവിവരങ്ങൾ ആത്മഹത്യാക്കുറുപ്പിൽ വിവരിച്ചിട്ടുണ്ട്. ഭൂമി വാങ്ങി വീടുെവച്ചു നൽകുന്ന ബിസിനസും ശ്രീകുമാറിനുണ്ടായിരുന്നു. കൂട്ടുചേർന്ന് നടത്തിയ ഈ ബിസിനസിലും സാമ്പത്തികബാദ്ധ്യതകളുള്ളതായി പറയപ്പെടുന്നു. മൺവിളയിൽ രണ്ടു വീടുകളുടെ നിർമ്മാണം നടക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. എറണാകുളം കത്രിക്കടവ് പാലത്തിനു സമീപം ചെറുവള്ളി വീട്ടിൽ ശിവന്റെയും ശോഭയുടെയും മകളാണ് ശുഭ. പ്രഭയും സിധ്യയും സഹോദരിമാരാണ്. സുശീലയുടെയും പരേതനായ ശ്രീധരന്റെയും മകനാണ് ശ്രീകുമാർ. വൈഗ തോന്നയ്ക്കൽ ശ്രീരവിശങ്കർ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

ശനിയാഴ്ച രാത്രി ഏഴര മണി വരെ കുടുംബാംഗങ്ങൾ വീടിനു പുറത്തുണ്ടായിരുന്നു. രാത്രി പത്തു മണിക്കാണ് പുറത്തെ ലൈറ്റുകൾ അണച്ചതെന്ന് അയൽവാസികൾ പറഞ്ഞു. ഞായറാഴ്ച വീട് തുറന്നില്ല. വൈകുന്നേരത്തോടെ രണ്ടുപേരെയും ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് ശ്രീകുമാറിന്റെ കാട്ടായിക്കോണത്തുള്ള ബന്ധുവിനെ അറിയിച്ചു. ഇവർ കുളത്തൂരിലെ മറ്റു ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. രാത്രി 12 മണിയോടെ മംഗലപുരം പൊലീസിൽ അറിയിച്ചു. പൊലീസെത്തി കിടപ്പുമുറിയുടെ പുറത്തെ ജനൽപ്പാളിയുടെ ചില്ല് പൊട്ടിച്ചുനോക്കിയപ്പോഴാണ് എല്ലാവരെയും ആത്മഹത്യചെയ്ത നിലയിൽ കണ്ടത്.

ഗേറ്റും വാതിലും പൂട്ടിക്കിടന്നതും പുറത്തെ ലൈറ്റുകൾ കത്തിക്കിടന്നതും കണ്ടതാണ് സമീപവാസികളിൽ സംശയം ജനിപ്പിച്ചത്. വീട്ടിലെ ഡൈനിങ് റൂമിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരു ദിവസത്തെ പഴക്കമുള്ളതായും ശനിയാഴ്ച രാത്രി പത്തുമണിക്കു ശേഷമാണ് മരണം സംഭവിച്ചിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്‌പി. ചന്ദ്രശേഖരൻ, സിഐ അനിൽകുമാർ, മംഗലപുരം എസ്.ഐ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ദ്ധരുടെ സാന്നിധ്യത്തിൽ ഉച്ചയോടെ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോേളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുേമാർട്ടത്തിനുശേഷം മൃതദേഹങ്ങൾ വൈകുന്നേരത്തോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP