Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്യൂഷൻ ഫീസുമായി ബന്ധപ്പെട്ട് തർക്കം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പ്രിൻസിപ്പലിന് മുമ്പിൽവച്ച് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

ട്യൂഷൻ ഫീസുമായി ബന്ധപ്പെട്ട് തർക്കം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പ്രിൻസിപ്പലിന് മുമ്പിൽവച്ച് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രിൻസിപ്പലിന്റെ മുറിക്കുപുറത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്യൂഷൻ ഫീസുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

പ്രിൻസിപ്പലിന്റെ മുറിക്ക് മുന്നിലെത്തിയാണ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിവിൽ നിന്നും രക്തംവാർന്ന് തുടങ്ങിയ ഉടൻ തന്നെ മറ്റു വിദ്യാർത്ഥികൾ ചേർന്ന് മുറിവുകെട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ പ്രതിഷേധം പ്രകടനം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP