Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെഎംസിടി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്തു; നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിനി; പെൺകുട്ടി ചാടിയത് ഡെന്റൽ കോളേജിന്റെ മുകളിൽ നിന്നെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി സൂചന

കെഎംസിടി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്തു; നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിനി; പെൺകുട്ടി ചാടിയത് ഡെന്റൽ കോളേജിന്റെ മുകളിൽ നിന്നെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി സൂചന

കോഴിക്കോട്: കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അവസാന വർഷ എംബിബിഎസ് വിദ്യർത്ഥിനി ഊഷ്മിള ഉല്ലാസ് ആണ് മരിച്ചത്. ചാടിയ ഉടൻ വിദ്യാർത്ഥിയെ അതേ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യക്ക് പ്രേരണയായത് എന്തെന്ന് വ്യക്തമല്ല.

വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ ഊഷ്മിള നാലാം നിലയിൽ നിന്നാണ് ലഭ്യമായ വിവരം. പ്രധാന കെട്ടിടത്തിന് സമീപത്തുള്ള ഡെന്റൽ കോളേജിന്റെ നാലാം നിലയിൽ നിന്ന് പെൺകുട്ടി താഴേക്ക് ചാടിയെന്നാണ് അറിയുന്നത്.

അതേസമയം, പെൺകുട്ടിയുടെ മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ സംഭവം ഉണ്ടായ ഉടൻ തന്നെ കെഎംസിടി മെഡിക്കൽ കോളേജിൽ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും താമസിയാതെ മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP