Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈക്കത്ത് തീകൊളുത്തി മരിക്കാൻ ശ്രമിച്ച കുടുംബത്തിലെ അമ്മയും മകനും മരിച്ചു; അച്ഛനും ഇളയകുട്ടിയും ഗുരുതരാവസ്ഥയിൽ; ആത്മഹത്യാശ്രമം സാമ്പത്തിക ബാദ്ധ്യത മൂലമെന്ന് സൂചന

വൈക്കത്ത് തീകൊളുത്തി മരിക്കാൻ ശ്രമിച്ച കുടുംബത്തിലെ അമ്മയും മകനും മരിച്ചു; അച്ഛനും ഇളയകുട്ടിയും ഗുരുതരാവസ്ഥയിൽ; ആത്മഹത്യാശ്രമം സാമ്പത്തിക ബാദ്ധ്യത മൂലമെന്ന് സൂചന

കോട്ടയം: വൈക്കത്ത് തീകൊളുത്തി മരിക്കാൻ ശ്രമിച്ച നാലംഗകുടുംബത്തിലെ രണ്ടു പേർ മരിച്ചു.അമ്മയുംമകനുമാണ് മരിച്ചത്.തലയാഴം ചില്ലയ്ക്കൽ സുരേഷിന്റെ ഭാര്യ സോജ(38),മൂത്തമകൻ സൂരജ്(14) എന്നിവരാണ് മരിച്ചത്.ഗുരുതരാവസ്ഥയിൽ കഴിയുന്ന സുരേഷും ഇളയമകൻ ശ്രീഹരിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇരുവർക്കം 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്.വീട്ടിൽ നിന്ന് കൂട്ട നിലവിളി കേട്ടപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്.ഓടിയെത്തിയ അയൽക്കാർ കാണുന്നത് വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നതും ജനാലകൾ പൊട്ടിച്ചിതറുന്നതുമാണ്.തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്ന നാട്ടുകാർ നാലുപേരെയും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.വീടിന് സമീപത്ത് നിന്ന് മണ്ണെണ്ണയുടെ കാൻ പൊലീസ് കണ്ടെടുത്തു.

പലരിൽ നിന്നായി ധാരാളം പണം പലിശയ്ക്ക് കടമെടുത്തിരുന്ന സുരേഷ് കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.വീടിനടുത്ത് ചായക്കടയും തട്ടുകടയും ഇയാൾ നടത്തിയിരുന്നു.വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP