Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതാപിതാക്കളുമായി പിണങ്ങിയ പത്തുവയസ്സുകാരൻ മണ്ണെണ്ണ ഒഴിച്ചു തീയിട്ട് ആത്മഹത്യ ചെയ്തു; കേരളത്തെ നടുക്കിയ ദുരന്തം പത്തനംതിട്ടയിൽ

മാതാപിതാക്കളുമായി പിണങ്ങിയ പത്തുവയസ്സുകാരൻ മണ്ണെണ്ണ ഒഴിച്ചു തീയിട്ട് ആത്മഹത്യ ചെയ്തു; കേരളത്തെ നടുക്കിയ ദുരന്തം പത്തനംതിട്ടയിൽ

പത്തനംതിട്ട: മാതാപിതാക്കളുമായി പിണങ്ങി പത്തനംതിട്ടയിൽ പത്തു വയസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. മലയാലപ്പുഴ പുതിപാട് ആനക്കാട്ടിൽ ശശിയുടെ മകൻ കാർത്തിക് ആണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം.

മാതാപിതാക്കളുമായി പിണങ്ങിയ കാർത്തിക് ശരീരത്ത് മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ സാഹചര്യത്തിൽ ഫോറൻസിക് വിഭാഗം എത്തി തെളിവുകൾ ശേഖരിച്ചു.

പൊതിപ്പാട് സ്‌കൂളിന് സമീപമാണ് സംഭവം. അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. ഓട്ടോ ഡ്രൈവറാണ് ശശി. രാധാമണി തൊഴിലുറപ്പ് പദ്ധതിയിലെ ജോലിക്കായി പുറത്ത് പോയിരിക്കുകയായിരുന്നു. പത്തനംതിട്ട അമൃതാ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് കാർത്തിക് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP