Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകന്റെ ആത്മഹത്യയിൽ മനംനൊന്ത് മാതാപിതാക്കൾ വീട്ടുവിട്ടു; തിരോധാനം 'തങ്ങളെ തകർത്തവർ നന്നായി ഇരിക്കട്ടെ' എന്ന കത്തെഴുതിയ ശേഷം

മകന്റെ ആത്മഹത്യയിൽ മനംനൊന്ത് മാതാപിതാക്കൾ വീട്ടുവിട്ടു; തിരോധാനം 'തങ്ങളെ തകർത്തവർ നന്നായി ഇരിക്കട്ടെ' എന്ന കത്തെഴുതിയ ശേഷം

തിരുവനന്തപുരം: മക്കളുടെ മരണം ഏതൊരു മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം കടുത്ത മനോവിഷമം നൽകുന്ന കാര്യമാണ്. മകൻ ആത്മഹത്യ ചെയ്ത സംഭവം കൂടിയായാൽ എത്രത്തോളം വിഷമം ഉണ്ടാക്കുമെന്ന കാര്യം പറയുകയും വേണ്ട. തിരുവനന്തപുരത്തെ കുടുംബത്തിലെ മാതാപിതാക്കൾ മകന്റെ ആത്മഹത്യയിൽ മനംനൊന്ത് നാടുവിടുകയാണ് ഉണ്ടായത്.

അമ്പലത്തറ തോട്ടംഭാഗം ശലഭത്തിൽ ഭദ്രകുമാർ, ഭാര്യ ലതാ ഭദ്രൻ എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. വീട്ടിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന മകന്റെ ആത്മഹത്യയിൽ മനംനൊന്താണ് ഇവർ വീട് വിട്ടതെന്ന് മനസിലായത്.

ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മകൻ ശ്യാം കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിനാണ് ജീവനൊടുക്കിയത്. ഇതിന് ശേഷം ഇരുവരും കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

കത്തിന്റെ അവസാനം തങ്ങളെ തകർത്തവർ നന്നായി ഇരിക്കട്ടെ എന്ന് കുറിച്ചിട്ടുണ്ട്. ഇതോടെ ശ്യാമിന്റെ ആത്മഹത്യമുതലുള്ള സംഭവങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. കുടുംബത്തെ ആരോ മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP