Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സമുദായ നന്മയ്‌ക്കൊപ്പം രാജ്യപുരോഗതിക്കായും നിലകൊള്ളണം; മന്നത്തു പത്മനാഭന്റെ ദർശനങ്ങളാണ് എക്കാലവും പിന്തുടരും: ജി.സുകുമാരൻ നായർ

സമുദായ നന്മയ്‌ക്കൊപ്പം രാജ്യപുരോഗതിക്കായും നിലകൊള്ളണം; മന്നത്തു പത്മനാഭന്റെ ദർശനങ്ങളാണ് എക്കാലവും പിന്തുടരും: ജി.സുകുമാരൻ നായർ

ചങ്ങനാശേരി: സമുദായ നന്മയ്‌ക്കൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി പ്രസ്ഥാനവും സമുദായാംഗങ്ങളും നിലകൊള്ളണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നത്തു പത്മനാഭന്റെ ദർശനങ്ങളാണ് എക്കാലവും എൻഎസ്എസ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 48ാമത് സമാധി ദിനാചരണത്തിന്റെ ഭാഗമായി എൻഎസ്എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ

പെരുന്ന മന്നംസമാധി മണ്ഡപത്തിൽ രാവിലെ ആറിന് ആരംഭിച്ച ഉപവാസം, സമൂഹപ്രാർത്ഥന, ഭക്തിഗാനാലാപനം എന്നിവയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആയിരക്കണക്കിനു സമുദായാംഗങ്ങൾ പങ്കുചേർന്നു. മന്നത്തിന്റെ ജീവൻ പൊലിഞ്ഞ സമയമായ 11.45 വരെ അനുസ്മരണ ചടങ്ങുകൾ തുടർന്നു. എൻഎസ്എസിനു രൂപം നൽകിയ വേളയിൽ സമുദായാചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ എൻഎസ്എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ ചൊല്ലിക്കൊടുത്തു.

എൻഎസ്എസ് ആസ്ഥാനത്തിനു സമീപമുള്ള താലൂക്ക് യൂണിയനുകളിൽനിന്നു സമുദായാംഗങ്ങൾ പിടിയരിയും കെട്ടുതേങ്ങയും വഹിച്ചു തീർത്ഥയാത്ര ആയിട്ടാണ് മന്നംസമാധി മണ്ഡപത്തിലേക്ക് എത്തിയത്. മന്നത്തു പത്മനാഭന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ പിടിയരിയും കെട്ടുതേങ്ങയും ഉൾപ്പെടെയുള്ള ഉൽപന്നപ്പിരിവു നടത്തി എൻഎസ്എസിനു രൂപം നൽകിയതിന്റെ സ്മരണ പുതുക്കിയാണു തീർത്ഥയാത്ര നടത്തിയത്. ട്രഷറർ ഡോ. എം.ശശികുമാർ, കരയോഗം രജിസ്റ്റ്രാർ പി.എൻ.സുരേഷ്, നായകസഭാംഗങ്ങൾ എന്നിവർ സമാധിദിനാചരണത്തിനു നേതൃത്വം നൽകി.

രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ.ജയരാജ്, മുൻ എംഎൽഎമാരായ എം.മുരളി, ജോസഫ് എം.പുതുശേരി, ബിജെപി നേതാക്കളായ ബി.രാധാകൃഷ്ണ മേനോൻ, എം.ബി.രാജഗോപാൽ തുടങ്ങിയവർ മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP