Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

താപനില ക്രമാതീതമായി വർധിച്ചു; ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണറുടെ ഉത്തരവ്

തിരുവനന്തപുരം: താപനില ക്രമാതീതമായി വർധിച്ചതിനാൽ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി. സംസ്ഥാനത്ത് പകൽസമയത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതിനാൽ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കുന്നതിനുള്ള സാഹചര്യമുണ്ട്. അതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ ഒന്ന് മുതൽ 30 വരെ പുനഃക്രമീകരിച്ചാണ് സംസ്ഥാന ലേബർ കമ്മീഷണർ വി കെ ബാലകൃഷ്ണൻ ഉത്തരവിറക്കിയത്.

പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി തൊഴിലുടമകൾ നിജപ്പെടുത്തണം. രാവിലെയുള്ള ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിക്കേണ്ടതാണ് എന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ അധികം ഉയരമുള്ള, സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലാ ലേബർ ഓഫീസർമാർ (എൻഫോഴ്‌സ്‌മെന്റ്) ഉത്തരവ് നടപ്പിലാക്കി ലേബർ കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. 1958ലെ കേരള മിനിമം വേജസ് ചട്ടം 24(3) അനുസരിച്ചാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP