Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിമിനൽ ഗൂഢാലോചന നടന്നുവെന്ന് മഞ്ജു; പൗരുഷം സ്ത്രീക്കുമേൽ അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നു ഇടറുന്ന ശബ്ദത്തിൽ മമ്മൂട്ടി; മാദ്ധ്യമപ്രവർത്തകർ വളച്ചൊടിക്കരുതെന്നു ദിലീപ്; സിനിമയിൽ ക്രിമിനൽ വത്കരണമെന്ന് കമൽ; ഭാവന ഒറ്റയ്ക്കല്ലെന്നു പ്രഖ്യാപിച്ചു സിനിമാക്കാർ ഒത്തുകൂടിയതിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം

ക്രിമിനൽ ഗൂഢാലോചന നടന്നുവെന്ന് മഞ്ജു; പൗരുഷം സ്ത്രീക്കുമേൽ അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നു ഇടറുന്ന ശബ്ദത്തിൽ മമ്മൂട്ടി; മാദ്ധ്യമപ്രവർത്തകർ വളച്ചൊടിക്കരുതെന്നു ദിലീപ്; സിനിമയിൽ ക്രിമിനൽ വത്കരണമെന്ന് കമൽ; ഭാവന ഒറ്റയ്ക്കല്ലെന്നു പ്രഖ്യാപിച്ചു സിനിമാക്കാർ ഒത്തുകൂടിയതിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം

കൊച്ചി: പ്രുമുഖ നടിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിൽ മണിക്കൂറുകൾ ആക്രമിച്ച സംഭവത്തിൽ ഐക്യധാർഢ്യവുമായി സിനിമാ പ്രവർത്തകർ. മമ്മൂട്ടിയും മഞ്ജുവാര്യയും ദീലീപും അടക്കമുള്ള പ്രമുഖ അഭിനേതാക്കളും ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റെല്ലാ സംഘടനകളിലുംപെട്ട പ്രവർത്തകർ കൊച്ചി ദർബാർ ഹോൾ ഗ്രൗണ്ടിൽ ഒത്തു ചേർന്ന് തങ്ങളുടെ പ്രിയപ്പെട്ട സഹോദരി ഒറ്റയ്ക്കല്ലെന്നു പ്രഖ്യാപിച്ചു.

മഞ്ജുവാര്യയും മമ്മൂട്ടിയും അടക്കമുള്ളവർ തികച്ചും വൈകാരികമായാണു സംഭവത്തോടു പ്രതികരിച്ചത്. മമ്മൂട്ടിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. സംവിധായകൻ കമലും സിബി മലയിലും നിർമ്മാതാവ് സിയാദ് കോക്കറും അടക്കമുള്ള മറ്റു പ്രമുഖരാകട്ടെ ഇനി ഇങ്ങനെയൊരു സംഭവം ചലച്ചിത്രമേഖലയിൽ ആവർത്തിക്കാതിരിക്കാനുള്ള നപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നു നടി മഞ്ജു വാര്യർ ചൂണ്ടിക്കാട്ടിയപ്പോൾ സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കാനുള്ളതല്ല പൗരുഷമെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പൊലീസ് സത്യസന്ധമായാണ് അന്വേഷണം നടത്തുന്നതെന്നും മീഡിയക്കാർ വളച്ചൊടിക്കരുതെന്നുമായിരുന്നു ദിലീപിന്റെ അഭ്യർത്ഥന.

സിനിമയിലെ ക്രിമിനൽ ബന്ധത്തെക്കുറിച്ചാണ് സംവിധായകൻ കമൽ ചൂണ്ടിക്കാട്ടിയത്. പ്രതിഷേധ യോഗത്തിൽ സിനിമാ പ്രവർത്തകർക്ക് പുറമെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ക്രിമിനൽ ഗൂഢാലോചന: മഞ്ജു വാര്യർ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞു. നടിയെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇത്തരമൊരു അവസ്ഥ മറ്റൊരു നടിക്കും ഇനി ഉണ്ടാകരുത്. അകത്തും പുറത്തും പുരുഷനു നല്കുന്ന ബഹുമാനം അതേ അളവിൽ തിരിച്ചു കിട്ടാനുള്ള അർഹത സ്ത്രീക്കുണ്ട്. അതിനുള്ള സന്മനസ് എല്ലാവർക്കും ഉണ്ടാകണം.

സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കാനുള്ളതല്ല പൗരുഷം: മമ്മൂട്ടി


വികാര നിർഭരമായി ഇടറുന്ന ശബ്ദത്തിലായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. സ്ത്രീയുടെ മേൽ അടച്ചേൽപിക്കാനുള്ളതല്ല പൗരുഷം. ഈ നാളം തീയായി അഗ്നിഗോളമായി മനുഷ്യമനസാക്ഷി മരവിച്ചവടൈ മുകളിൽ ആഞ്ഞു പതിക്കും. ഇത് അതിനുള്ള കൂട്ടായ്മയാണ്.

പൗരുഷം സ്ത്രീയുടെ മേൽ അടിച്ചേൽപിക്കാനുള്ളതല്ല. ആത്മരക്ഷയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാം എന്നാണ് ഒരു ജഡ്ജി തന്നെ പറഞ്ഞത്. നമ്മുടെ അഭിമാനവും നമ്മുടെ സ്വത്താണ്. എന്റെ സഹോദരിക്ക് പറ്റിയ ഈ ദുരന്തം ഈ ദുരന്തത്തിൽ അവളുടെ ദുഃഖത്തിനും വേദനയ്ക്കുമൊപ്പം ഞങ്ങൾ ചേരുകയാണ്. അവൾ ഈ സമൂഹത്തിൽ ഒറ്റയ്ക്കല്ല ഇവളെ സ്നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഇല്ലാവരും അവർക്കൊപ്പമുണ്ട്. നിയമവും സർക്കാരും പൊലീസും ഞങ്ങളും അവൾക്കൊപ്പമുണ്ട്-മമ്മൂട്ടി പറഞ്ഞു.

മാദ്ധ്യമങ്ങൾ വളച്ചൊടിക്കരുത്: ദിലീപ്


ഇന്നലെ രാവിലെ ആന്റോ വിളിച്ചു പറയുമ്പോഴാണ് ഷോക്കിംഗായി ഈ വാർത്ത അറിയുന്നത്. നമ്മുടെ വീടിന്റെ അകത്തേക്കു തന്നെയാണ് നമ്മൾ നോക്കി പോകുന്നത്. സിനിമയിൽ എന്നതിനപ്പുറം നമ്മുടെ നാട്ടിൽ ഇതു സംഭവിച്ചു എന്നതാണ് കൂടുതൽ വിഷമിപ്പിക്കുന്നത്. മലയാള സിനിമാ കുടുംബത്തിൽ സംഭവിച്ചു എന്നതിനപ്പുറം കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇതു സംഭവിച്ചു.

സത്യസന്ധമായാണ് പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപേണ്ടത്. വാർത്തകൾ വളച്ചൊടിക്കരുതെന്നാണ് മീഡിയക്കാരോടു പറയാനുള്ളത്. ഇനി ഈ നാട്ടിൽ ഇതു സംഭവിക്കാതിരിക്കാൻ ഒരുമിച്ചു നിൽക്കാം .അതിന്റെ കൂടെ ഞാനും ഉണ്ടാകും.

സിനിമയിലെ ക്രിമിനൽവത്കരണത്തിനു തെളിവ്: കമൽ

ഇങ്ങനെ ഒന്നും കേരളത്തില് നടക്കില്ലെന്നു പറയുന്ന മലയാളിയുടെ ധാർഷ്ഠഛ്യത്തിനു കിട്ടിയ അടിണാ ഈ സംഭവം. സൗമ്യയുടെ സംഭവം മറക്കാനായിട്ടില്ല. കേരളം ലജ്ജിക്കണം. നമുക്കിടയിൽ ക്രിമിനൽ വത്കരണം നടക്കുന്നതു എന്നതിന്റെ തെളിവാണിത്. ക്രിമിനലുകൾ നുഴഞ്ഞുകയറുന്നതിന്റെ തെളിവാണിത്.

അവൾ പിടിച്ചു നിന്നല്ലോ: കെപിഎസി ലളിത

വളരെ വേദനയോടെയാണ് സംഭവം അറിഞ്ഞത്. സിനിമാ മേഖലയിൽ ഇങ്ങനെ ഒരു നടിക്ക് ഒരു കുട്ടിക്ക് സംഭവിച്ചതായി കേട്ടിട്ടില്ല. അന്നത്തെ ദിവസം അവളുടെ മനസ്ഥിതി എന്തായിരുന്നുവെന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. എന്തു ധൗര്യത്തിൽ ഇത്രയും പിടിച്ചുനിന്നു എന്നോർക്കണം. ഈ കുട്ടിയുടെ അനുഭവം ഇനിയും ഉണ്ടാകാതിരിക്കാൻ നടപടി എടുക്കണം.

സിനിമയിലെ വിശ്വാസത്തിന്റെ കാലം നഷ്ടപ്പെട്ടു: സിയാദ് കോക്കർ

സിനിമയിൽ വിശ്വാസത്തിന്റെ കാലം നഷ്ടപ്പെട്ടതായി നിർമ്മാതാവ് സിയാദ് കോക്കർ പറഞ്ഞു. ഇനി മുതൽ സിനിമാ മേഖലയിൽ ആരെ ജോലിക്കാരായി വച്ചാലും അവരുടെ സ്വഭാവം നല്ലതാണെന്ന് ഉറപ്പുവരുത്തും. ഡ്രൈവേഴ്‌സ്, റൂം മെമ്പേഴ്‌സ് എന്നിവരെ വയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കും.

ദർബാർ ഹോളിലെ കൂട്ടായ്മയിൽ ഇന്നസെന്റ്, ദിലീപ്, ജയസൂര്യ, സിദ്ദിഖ്, മനോജ് കെ. ജയൻ, ലാൽ, സുരേഷ് കൃഷ്ണ, ദിലീപ്, കെ.പി.എ.സി ലളിത, സംവിധായകരായ മേജർ രവി, ജോഷി, രഞ്ജിത്ത്, കമൽ, സിപിഐ(എം) ജില്ലാ സെക്രട്ടറി പി.രാജീവ്, എംഎ‍ൽഎ.മാരായ ഹൈബി ഈഡൻ പി.ടി.തോമസ് തുടങ്ങിയവരും പങ്കെടുത്തു.  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP