Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'കേരളത്തിലെ ജനങ്ങൾ അവൾക്കൊപ്പം'; നടിക്ക് നീതി തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിൽ വനിതാ കൂട്ടായ്മയുടെ ഒപ്പുശേഖരണം; വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടന പ്രവർത്തകർ നേതൃത്വം നൽകി

'കേരളത്തിലെ ജനങ്ങൾ അവൾക്കൊപ്പം'; നടിക്ക് നീതി തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിൽ വനിതാ കൂട്ടായ്മയുടെ ഒപ്പുശേഖരണം; വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടന പ്രവർത്തകർ നേതൃത്വം നൽകി

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങ് വേദിക്കു സമീപം വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടനാ അംഗങ്ങൾ ഒപ്പുശേഖരണം സംഘടിപ്പിച്ചു. നടിക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് വിമൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ ഒപ്പുശേഖരണം നടത്തിയത്.

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിക്ക് സമീപമായാണ് സിനിമയിലെ വനിതാ പ്രവർത്തകർ കൂട്ടായ്മ നടത്തിയത്. തലശേരിയിൽ പുസ്‌കാര വിതരണ വേദിക്ക് മുന്നിൽ നടിക്ക് പിന്തുണയുമായി അവൾക്കൊപ്പം ഒപ്പുശേഖരണ കാമ്പെയിൻ നടന്നു. തലശ്ശേരിയിലെ വേദിയുടെ പ്രവേശന കവാടത്തിനു സമീപം കാൻവാസ് സ്ഥാപിച്ചാണ് ക്യാംപെയ്ൻ നടത്തിയത്.

ഒപ്പു ശേഖരണ ക്യാംപെയ്ൻ നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. ഒപ്പ് ശേഖരണത്തിനു നടി സജിത മഠത്തിൽ, സംവിധായിക വിധു വിൻസെന്റ് തുടങ്ങിയവർ നേതൃത്വം നൽകി. 'കേരളത്തിലെ ജനങ്ങൾ അവൾക്കൊപ്പം' എന്ന ഹാഷ്ടാഗും പ്രവർത്തകർ പ്രചരിപ്പിച്ചു. 'ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ' എന്ന ബോർഡും ഡബ്ല്യുസിസി സ്ഥാപിച്ചിരുന്നു.

സംവിധായിക വിധു വിൻസെന്റ്, നടി സജിതാ മഠത്തിൽ, ദീദി ദാമോദരൻ തുടങ്ങിയവർ പരിപാടിക്ക് നേൃതൃത്വം നൽകി. കേരളത്തിലെ ജനങ്ങൾക്ക് അവൾക്കൊപ്പം എന്ന ഹാഷ് ടാഗിന്റെ പ്രചരണവും നടന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP