Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബ്രഹാം കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ള കോളേജിലെ പീഡനം മൂലം വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; പ്രിൻസിപ്പലിനും നാല് അദ്ധ്യാപകർക്കുമെതിരെ കേസ്; കുട്ടിയെ പീഡിപ്പിച്ചത് അച്ഛനോടുള്ള വൈരാഗ്യം മൂലമെന്ന് സ്ഥിരീകരണം

അബ്രഹാം കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ള കോളേജിലെ പീഡനം മൂലം വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; പ്രിൻസിപ്പലിനും നാല് അദ്ധ്യാപകർക്കുമെതിരെ കേസ്; കുട്ടിയെ പീഡിപ്പിച്ചത് അച്ഛനോടുള്ള വൈരാഗ്യം മൂലമെന്ന് സ്ഥിരീകരണം

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: അബ്രഹാം കലമണ്ണിന്റെ ഉടമസ്ഥതയിലുള്ള ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനി സുപ്രിയ ആത്മഹത്യക്ക് ശ്രമിച്ചത് പ്രിൻസിപ്പലിന്റെയും അദ്ധ്യാപകരുടേയും പ്രതികാര നടപടികളെ തുടർന്നാണെന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്ത പൊലീസിന് കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് പെൺകുട്ടിക്കെതിരെ നിരന്തരമായി പീഡനങ്ങളുണ്ടായതായി വ്യക്തമായിട്ടുണ്ട്. രാജി, ശാലിനി, സീതാലക്ഷ്മി എന്നീ അദ്ധ്യാപികമാരെ സസ്‌പെന്റ് ചെയ്തതായി കോളേജ് മാനേജ്‌മെന്റ് അറിയിച്ചു. കോളേജ് പ്രിൻസിപ്പലുൾപ്പടെ നാല് അദ്ധ്യാപകരുടെ പേരിൽ പത്തനാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.  പ്രിൻസിപ്പളായ രവിചന്ദ്, അദ്ധ്യാപികമാരായ ശാലിനി, ഹന, രാജി, സീതാലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് ഇതൊക്കെ നടന്നതെന്നാണ് കുട്ടി പൊലീസ് മൊഴി നൽകിയത്.

അതേസമയം, പിടിഎ പ്രസിഡന്റുകൂടിയായ അച്ഛനെതിരെയുള്ള വിദ്വേഷം തീർക്കാൻ കോളേജ് അധികൃതർ പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നും വ്യക്തമായി. തോറ്റ പേപ്പറുകൾ എഴുതിയെടുക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് ഓരോ പേപ്പറിനും 1500 രൂപവീതം കൂടുതലായി പിരിക്കാൻ കോളേജ് പ്രിൻസിപ്പൽ ഏകപക്ഷീയമായി തീരുമാനിച്ചതിനെ സുപ്രിയയുടെ അച്ഛനും പിടിഎ പ്രസിഡന്റുമായ സുശീലന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ എതിർത്തിരുന്നു. ഇതിനുശേഷം തന്റെ മകൾക്കുനേരെ കോളേജ് പ്രിൻസിപ്പലും മാനേജ്‌മെന്റും നിരന്തരം പ്രതികാര നടപടികൾ കൈക്കൊള്ളുകയായിരുന്നുവെന്ന് സുശീലൻ ചാനൽ ചർച്ചയിൽ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടതുപ്രകാരമല്ലാതെ നിർബന്ധിത പിരിവാണ് നടന്നതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

ശനിയാഴ്ച രാത്രിയിലാണ് കൊല്ലം ജില്ലയിലുള്ള പെൺകുട്ടി വീട്ടിൽ വച്ച് അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുറച്ചു നാളുകളായി കോളേജധികൃതർ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൂന്നാംവർഷ ബി.എസ്സി. നഴ്‌സിങ് വിദ്യാർത്ഥിനിയായ സുപ്രിയയുടെ ആത്മഹത്യാ ശ്രമം ഇതോടെ വിവാദത്തിലാവുകയാണ്. വിവാദ വ്യവസായി എബ്രഹാം കലമണ്ണിലാണ് ഈ മെഡിക്കൽ കോളേജിന്റെ ചെയർമാൻ.

കോളേജ് മാനേജ്‌മെന്റിനെതിരെ കുട്ടി നൽകിയ മൊഴി ഇങ്ങനെ ഒരു ദിവസം കോളേജ് ഹോസ്റ്റലിൽ വച്ച് കുട്ടിക്ക് വയ്യാതെയായി. സുഹൃത്തുക്കൾ ചെന്ന് വാർഡനോട് പറഞ്ഞു. അദ്ധ്യാപിക കൂടിയായ വാർഡനോട് വീട്ടിൽ അറിയിക്കണമെന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞു. അടുത്ത ദിവസം കോളേജിലെ മറ്റൊരു ടീച്ചറിന്റെ സെന്റ് ഓഫായിരുന്നു. ഈ കുട്ടി സെന്റ്ഓഫ് പാർട്ടിയിൽ ഇനി ഞങ്ങൾക്ക് നാഥനില്ലാതായെന്ന് പറഞ്ഞു. ഇത് പ്രിൻസിപ്പളായ ശ്രീജ രവിചന്ദിന് ഇഷ്ടപ്പെട്ടില്ല. തുടർന്നാണ് പ്രശ്‌നം തുടങ്ങിയത്. മര്യാധയ്ക്ക് പെരുമാറിയില്ലെങ്കിൽ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്ന് പറഞ്ഞു. ഇതോടൊപ്പം ക്ലിനിക്കൽ പരിശീനത്തിന് പോകാതിരുന്നാൽ നടപടിയെടുക്കുമെന്ന് അദ്ധ്യാപകർ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അടുത്ത സമയത്ത് നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ക്ലീനിക്കൽ പ്രാക്ടീസിനായി വിവിധ ഹോസ്പിറ്റലുകളിലേക്ക് അയച്ച് സമയത്ത് തിരുവനന്തപുരം ആർസിസിയിലായിരുന്നു ഈ പെൺകുട്ടിയെ അയച്ചത്. പരിശീലന സമയത്ത് വയറിളക്കവും ചർദ്ദിലും പിടിപെട്ടിട്ടും വേണ്ടസമയത്ത് ചികിത്സ നല്കാത്തതിനെ തുടർന്ന് വീട്ടിൽ നിന്ന് രക്ഷകർത്താക്കളെ വരുത്തിയാണ് പെൺകുട്ടി ചികിത്സ തേടിയത്. ഒരു അദ്ധ്യാപകനെ മാത്രമായിരുന്നു പരിശീലനത്തിനായി പോകുമ്പോൾ കുട്ടികൾക്കൊപ്പം അയച്ചിരുന്നതെന്നതും വിവാദമായിട്ടുണ്ട്. ഇതിനു ശേഷം ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്ന ഭീഷണിയും കുട്ടിയുടെ നേർക്ക് അദ്ധ്യാപകർ നിരന്തരം ഉന്നയിച്ചിരുന്നതായി അച്ഛൻ സുശീലൻ പറഞ്ഞു.

ക്വിസ് കോമ്പറ്റീഷന് കോളേജ് നിയോഗിച്ചെങ്കിലും സുപ്രിയക്ക് പോകാനാവാതിരുന്നതിനെ ചൊല്ലിയും കോളേജ് അധികൃതർ പീഡനം തുടർന്നു. സുഖമില്ലാതിരുന്നതിനാലായിരുന്നു സുപ്രിയ പോകാതിരുന്നത്. എന്നാൽ ഈ സംഭവത്തെ തുടർന്ന് നോട്ടീസ് ബോർഡിൽ കുട്ടിയുടെ പേരിൽ പരാതികൾ പതിപ്പിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കൾ വിളിച്ചു അറിയിച്ചു. ടീച്ചർമാരോട് അപമര്യാദയായാണ് പെരുമാറുന്നതെന്നും ഇത് ഇന്റേണൽ മാർക്കിനെ ബാധിക്കുമെന്നും കൂട്ടുകാർ പറഞ്ഞതിനു പിന്നാലെയാണ് സുപ്രിയ ഇതാണ് ആത്മഹത്യാ ശ്രമത്തിന് കുട്ടിയെ പ്രേരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP