Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകൾ ആത്മഹത്യ ചെയ്യില്ലെന്ന് പൊലീസിന് പറഞ്ഞിട്ടും ഗൗനിക്കുന്നില്ല; അതിവേഗം മൃതദേഹം മാറ്റിയതും ശരീരത്തിലെ പാടുകളും സംശയാസ്പദം; മുണ്ടയ്ക്കലിലെ സുരണ്യയുടെ മരണം ദുരൂഹമെന്ന് ബന്ധുക്കൾ

മകൾ ആത്മഹത്യ ചെയ്യില്ലെന്ന് പൊലീസിന് പറഞ്ഞിട്ടും ഗൗനിക്കുന്നില്ല; അതിവേഗം മൃതദേഹം മാറ്റിയതും ശരീരത്തിലെ പാടുകളും സംശയാസ്പദം; മുണ്ടയ്ക്കലിലെ സുരണ്യയുടെ മരണം ദുരൂഹമെന്ന് ബന്ധുക്കൾ

അഞ്ചാലുംമൂട് : യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. തൃക്കടവൂർ മതിലിൽ ലതികാമന്ദിരത്തിൽ ലതികയുടെ മകളും മുണ്ടയ്ക്കൽ ശാന്തി ഭവനിൽ ശ്യാംലാലിന്റെ ഭാര്യയുമായ സുരണ്യയാണ് (25) കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് പരാതി നൽകി.

ശ്യാംലാലിന്റെ വീട്ടിൽ സുരണ്യ തൂങ്ങിമരിച്ചതായാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. എന്നാൽ ബന്ധുക്കൾ വീട്ടിൽ എത്തുന്നതിനു മുൻപേ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് സുരണ്യയുടെ പോസ്റ്റ്‌മോർട്ടം നടത്തിയത്. മൃതദേഹം മതിലിലെ വീട്ടിലെത്തിച്ചു സംസ്‌കരിക്കുകയായിരുന്നു.

ശ്യാംലാൽ സുരണ്യ ദമ്പതികൾക്ക് ആറു മാസം പ്രായമായ ഒരു പെൺകുഞ്ഞുമുണ്ട്. സുരണ്യയുടെ മരണം ദുരൂഹത ഉയർത്തുന്നതാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നു തുടരന്വേഷണം വൈകുന്നതിനാലാണ് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു മാതാവ് ലതിക മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ളവർക്കും പരാതി നൽകിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP