Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായി വടക്ക് നോക്കി മുഖ്യമന്ത്രി; ജനങ്ങളോട് ഉത്തരവാദിത്വം കാട്ടാതെ രാഷ്ട്രീയം കളിക്കുകയാണ്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

പിണറായി വടക്ക് നോക്കി മുഖ്യമന്ത്രി; ജനങ്ങളോട് ഉത്തരവാദിത്വം കാട്ടാതെ രാഷ്ട്രീയം കളിക്കുകയാണ്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. ഉരുൾപൊട്ടലുണ്ടായ കട്ടിപ്പാറ സന്ദർശിക്കാത്ത പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കുടുംബത്തെ കാണാൻ പോയെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിണറായി വിജയൻ വടക്ക് നോക്കി മുഖ്യമന്ത്രി ആയിരിക്കുകയാണ്. കേരളത്തിൽ എന്ത് നടക്കുന്നു എന്ന് അന്വേഷിക്കാതെ വടക്ക് നോക്കി ഇരിക്കുകയാണ് പിണറായി ചെയ്യുന്നത്. ഉരുൾപൊട്ടലുണ്ടായ പ്രദേശം സന്ദർശിക്കാതെ മുഖ്യമന്ത്രി ഡൽഹി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കാണാൻ പോയത് ശരിയല്ല. ഒരു നാട് മുഴുവൻ തേങ്ങുമ്പോഴാണിത്. നിപ്പ ദുരന്തം ഉണ്ടായപ്പോഴോ,വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട്ടിലോ മുഖ്യമന്ത്രി പോയില്ല. ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കേണ്ട മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. പിണറായി കേരളത്തിലെ മുഖ്യമന്ത്രിയാണ് എന്ന കാര്യം മറക്കരുത്.

പി.വി.അൻവർ എംഎ‍ൽഎയുടെ പാർക്കിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. അൻവറിന്റെ പാർക്കിന്റെ കാര്യത്തിൽ വിവരങ്ങൾ മറച്ച് വച്ച് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതിൽ കളക്ടർ അടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് സംശയമുണ്ട്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സസസ്‌പെൻഡ് ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP