Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹന നികുതി വെട്ടിക്കാൻ വ്യാജരേഖ ചമച്ച സുരേഷ് ഗോപി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ; ബിജെപി എംപി കോടതിയെ സമീപിച്ചത് 40 ലക്ഷത്തിന്റെ നികുതി വെട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി എഫ്‌ഐആർ സമർപ്പിച്ചതോടെ

വാഹന നികുതി വെട്ടിക്കാൻ വ്യാജരേഖ ചമച്ച സുരേഷ് ഗോപി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ; ബിജെപി എംപി കോടതിയെ സമീപിച്ചത് 40 ലക്ഷത്തിന്റെ നികുതി വെട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി എഫ്‌ഐആർ സമർപ്പിച്ചതോടെ

കൊച്ചി: പോണ്ടിച്ചേരി വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ്ഗോപി എംപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി ഇനത്തിൽ വൻ തുക വെട്ടിച്ചുവെന്നാണ് കേസ്. ക്രൈംബ്രാഞ്ചാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ വിശദീകരണം തൃപ്തികരം അല്ലന്ന് കണ്ടാണ് കേസെടുത്തത്.

തിരുവനന്തപുരം സിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോതിയെ സമീപിച്ചിരിക്കുന്നത്. സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന വാർത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോർ വാഹനവകുപ്പിന് രേഖകൾ നൽകിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.

എംപിയായതിന് ശേഷവും മുന്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ രജിസ്ട്രേഷൻ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാർത്തിക് അപ്പാർട്ട്മെന്റ് 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി രജിസ്റ്റർ ചെയ്തത്.

എന്നാൽ ഈ പേരിൽ അവിടെ അപ്പാർട്ട്മെന്റില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP