Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ കൈമലർത്തിയപ്പോൾ സഹായവുമായി സൂപ്പർതാരമെത്തി; ലങ്കയിൽ നിന്ന് ചന്ദ്രിക മടങ്ങിയത്തിയത് സ്വർണ്ണവും വെള്ളിയുമായി; തുണയായത് സുരേഷ് ഗോപിയുടെ സുമനസ്സ് തന്നെ

സർക്കാർ കൈമലർത്തിയപ്പോൾ സഹായവുമായി സൂപ്പർതാരമെത്തി; ലങ്കയിൽ നിന്ന് ചന്ദ്രിക മടങ്ങിയത്തിയത് സ്വർണ്ണവും വെള്ളിയുമായി; തുണയായത് സുരേഷ് ഗോപിയുടെ സുമനസ്സ് തന്നെ

തെങ്ങമം: സൂപ്പർതാരം സുരേഷ് ഗോപിയുടെ സഹായത്താൽ ചന്ദ്രിക ശ്രീലങ്കയിൽ പോയി മത്സരിച്ച് മെഡലുമായി തിരിച്ചുവന്നു. പട്ടികജാതി വികസന വകുപ്പ് സഹായിക്കാത്ത സാഹചര്യത്തിലായിരുന്നു സുരേഷ് ഗോപിയുടെ സഹായ ഹസ്തം.

കശുവണ്ടി തൊഴിലാളിയായ ഇളംപള്ളിൽ പുത്തൻവീട്ടിൽ ചന്ദ്രിക ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്ത് നാല് സ്വർണവും രണ്ട് വെള്ളിയും നേടിയിരുന്നു. തുടർന്ന് രാജ്യാന്തര മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പണമില്ലാത്തതിനാൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ചന്ദ്രികയ്ക്ക് സഹായം നൽകണമെന്ന ശുപാർശ പട്ടികജാതി വികസന വകുപ്പിന് മുന്നിലെത്തി.

ചന്ദ്രികയുടെ വീട് സന്ദർശിച്ച ജില്ലാ പട്ടികജാതി വികസന ഓഫീസർ ബി. ശ്രീകുമാർ വീട് നൽകാൻ തീരുമാനിക്കുകയും രാജ്യാന്തരമീറ്റിൽ പങ്കെടുക്കാൻ ധനസഹായത്തിനായി പട്ടികജാതി വികസന ഡയറക്ടറേറ്റിലേക്ക് ശുപാർശ അയയ്ക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ ഇടപെട്ടിട്ടും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതോടെയാണ് സുരേഷ് ഗോപിയുടെ ശ്രദ്ധയിലേക്ക് വിഷയമെത്തിയത്. മാദ്ധ്യമ വാർത്തകളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയ സുരേഷ് ഗോപി ചന്ദ്രികയക്ക് ശ്രീലങ്കയിൽ പോകുന്നതിനുള്ള മുഴുവൻ ചെലവും ഏറ്റെടുക്കുകയായിരുന്നു.

മെഡലുകളുമായി തിരിച്ചുവരൂ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. സുരേഷ് ഗോപിക്കു കൊടുത്ത വാക്ക് പാലിക്കാൻ ചന്ദ്രികയ്ക്ക് കഴിഞ്ഞു. 400 മീറ്റർ, 200 മീറ്റർ ഓട്ടത്തിനും ഹൈജംപിലും ലോംഗ് ജംപിലുമാണ് ചന്ദ്രിക മത്സരിച്ചത്. ഇതിൽ 400 മീറ്ററിൽ സ്വർണവും ഹൈജംപിൽ വെള്ളിയും നേടി. തുടർന്നും കായികരംഗത്ത് തുടരാനാണ് ചന്ദ്രികയുടെ താത്പര്യം. അതിനായി പിരിശീലനത്തിനുള്ള സൗകര്യം വേണം.

സ്ഥിരമായൊരു ജോലി, ഇതാണ് ചന്ദ്രികയുടെ ഇനിയുള്ള ആഗ്രഹം. എല്ലാത്തിനും അവസരമൊരുക്കിയ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് നന്ദി പറയാൻ തയ്യാറെടുക്കുകയാണ് ചന്ദ്രിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP