Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയൽക്കിളികളുടെ ലോംഗ് മാർച്ച് മാറ്റിയത് പി ജയരാജൻ ആവശ്യപ്പെട്ടതുകൊണ്ടല്ലെന്ന് സുരേഷ് കീഴാറ്റൂർ; ദേശീയപാതയുടെ അലൈന്മെന്റ് മാറ്റാൻ ലോംഗ് മാർച്ച് പ്രായോഗികമല്ലെന്നും നേതാവ്; കേന്ദ്ര പരിസ്ഥിതി സമിതി റിപ്പോർട്ട് വരംവരെ കാത്തിരിക്കുമെന്നും പ്രഖ്യാപനം

വയൽക്കിളികളുടെ ലോംഗ് മാർച്ച് മാറ്റിയത് പി ജയരാജൻ ആവശ്യപ്പെട്ടതുകൊണ്ടല്ലെന്ന് സുരേഷ് കീഴാറ്റൂർ; ദേശീയപാതയുടെ അലൈന്മെന്റ് മാറ്റാൻ ലോംഗ് മാർച്ച് പ്രായോഗികമല്ലെന്നും നേതാവ്; കേന്ദ്ര പരിസ്ഥിതി സമിതി റിപ്പോർട്ട് വരംവരെ കാത്തിരിക്കുമെന്നും പ്രഖ്യാപനം

തളിപ്പറമ്പ്: കീഴാറ്റൂർ ബൈപാസ് സമരത്തിൽ പി.ജയരാജൻ ആവശ്യപ്പെട്ടതു കൊണ്ടല്ല ലോങ് മാർച്ച് മാറ്റിവച്ചതെന്ന് വയൽക്കിളി സംഘം നേതാവ്. ജയരാജനുമായി സന്ദർശനം നടന്നതിന് മുന്നേ തന്നെ മാർച്ച് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു എന്നും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ വ്യക്തമാക്കി. ദേശീയപാതയുടെ അലൈന്മെന്റ് മാറ്റാൻ ലോങ് മാർച്ച് പ്രായോഗികമല്ലെന്നും കേന്ദ്ര പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിനായി കാക്കുകയാണെന്നുമാണ് വയൽക്കിളികൾ നിലപാട് വ്യക്തമാക്കുന്നത്.

ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടേയുമെല്ലാം പിന്തുണയോടെ ലോംഗ് മാർച്ച് നടത്തുമെന്നായിരുന്നു വയൽക്കിളികൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഉടൻ വേണ്ടെന്ന തീരുമാനമാണ് പിന്നീട് കൈക്കൊണ്ടത്. തുടർ സമരത്തിന്റെ ഭാഗമായി തൃശൂരിൽ ഓഗസ്റ്റ് 11ന് സമര സംഗമം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ആ സംഗമത്തിൽവച്ചായിരിക്കും ലോംഗ് മാർച്ച് തീരുമാനിക്കുകയെന്നും ആയിരുന്നു നേരത്തേ വയൽക്കിളികൾ പ്രഖ്യാപിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഇത്തരമൊരു നിലപാട് വയൽക്കിളികൾ കൈക്കൊണ്ടിട്ടുള്ളതെന്ന സൂചനകളും പുറത്തുവന്നിരുന്നു.

ഐക്യദാർഢ്യ സമിതിയുമായി ചേർന്ന് നടത്തിയ ജനകീയ കൺവൻഷന്റെ തലേ ദിവസമാണ് പി.ജയരാജനുമായി ചർച്ച നടത്തിയത്. എന്നാൽ മാർച്ച് മാറ്റിവയ്ക്കാൻ തീരുമാനിച്ച കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്നും സുരേഷ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി സമിതി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് വരുന്നതു വരെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവില്ല. ഈ റിപ്പോർട്ട് വയൽക്കിളികളുടെ വാദത്തിന് അനുകൂലമായാൽ എന്തു നിലപാട് സ്വീകരിക്കുമെന്നു സിപിഎം വ്യക്തമാക്കണമെന്നാണ് ഇപ്പോൾ വയൽക്കിളികൾ ആവശ്യപ്പെടുന്നത്. സമര ഐക്യദാർഢ്യ സമിതിയും വയൽക്കിളികളുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും വയൽക്കിളികൾ ഭാരവാഹികൾ പറഞ്ഞു.

കണ്ണൂർ പിന്നിട്ടാൽ പിന്നീട് സമരത്തിന്റെ നേതൃത്വം തീവ്രവാദികൾ ഏറ്റെടുക്കുന്ന നിലവരുമെന്ന് ജയരാജൻ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രശ്നപരിഹാരത്തിന് സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പും ജയരാജൻ നൽകി. ഇതോടെയാണ് ഉടനെതന്നെ ലോംഗ് മാർച്ച് എന്ന നിലയിൽ സമരം സംസ്ഥാന വ്യാപകമാക്കി മാറ്റേണ്ടെന്ന നിലപാട് വയൽക്കിളികൾ സ്വീകരിക്കുന്നതെന്ന നിലയിലാണ് വിവരങ്ങൾ നേരത്തെ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP