Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കില്ലെന്ന് നൂറുശതമാനം വിശ്വാസം; അയാളെ കുടുക്കിയത് സിനിമാ രംഗത്തുള്ളവരാകാം; കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ജി.സുരേഷ് കുമാർ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കില്ലെന്ന് നൂറുശതമാനം വിശ്വാസം; അയാളെ കുടുക്കിയത് സിനിമാ രംഗത്തുള്ളവരാകാം; കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ജി.സുരേഷ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പൂർണമായി പിന്തുണച്ച് നിർമ്മാതാവ് ജി.സുരേഷ് കുമാർ. ദിലീപിനെ ചിലർ കുടുക്കിയതാണ്. കേസിൽ ദിലീപിന് പങ്കില്ലെന്ന് താൻ നൂറു ശതമാനം വിശ്വസിക്കുന്നുവെന്നും സുരേഷ് കുമാർ കൊച്ചിയിൽ ഒരുപരിപാടിയിൽ പറഞ്ഞു. ദിലീപിനെ കൊണ്ട് അങ്ങനെയൊരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ദിലീപിനെ കുടുക്കിയതിന്റെ പിന്നിൽ എന്തെങ്കിലും ലക്ഷ്യം കാണും, അല്ലെങ്കിൽ ആരെങ്കിലും കാണും. അത് ഞാൻ പറയാൻ പാടില്ല. സിനിമാ രംഗത്തുള്ള ആളുകളാകാം ചിലപ്പോൾ, അല്ലെങ്കിൽ പുറത്തുനിന്നുള്ളവരും ചേർന്നാകാം, സുരേഷ് കുമാർ പറഞ്ഞു.

എന്റെ ചിത്രത്തിൽ കൂടിയാണ് ദിലീപ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തുന്നത്. അന്നുമുതൽ എനിക്കറിയാവുന്ന പയ്യനാണ്. അയാൾ ഒരിക്കലും ഇങ്ങനെ മോശപ്പെട്ടൊരു കാര്യത്തിനു പോകുമെന്ന് വിശ്വസിക്കുന്നില്ല. പുള്ളി തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരാൾ ഇത്തരത്തിൽ ഒരു കാര്യം ചെയ്യില്ല. ഇതെന്റെ അഭിപ്രായമാണ്, സുരേഷ് കുമാർ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയായ എഎംഎംഎയിൽ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. പിന്നീട് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഡബ്ല്യുസിസി അംഗങ്ങളായ നാലുനടിമാർ എഎംഎംഎയിൽ നിന്നും രാജി വച്ചിരുന്നു. ഇതേ തുടർന്ന് സംഘടനയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങളാണ് പൊതുസമൂഹത്തിൽ ഉയർന്നത്. വിമർശനങ്ങൾക്ക് മറുപടി പറയാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അമ്മയുടെ പുതിയ പ്രസിഡന്റ് മോഹൻലാൽ, സംഘടന നടിക്കൊപ്പമാണെന്ന് ആവർത്തിച്ചെങ്കിലും, ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞു. ഇതിനെതിരെയും സോഷ്യൽ മീഡിയയിലും മറ്റും വിമർശനങ്ങൾ ഉയർന്നു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP