Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തർക്കം തീർന്നു; സൂര്യ ടിവി ജീവനക്കാരുടെ വേതന കരാർ ഒപ്പുവച്ചു

തർക്കം തീർന്നു; സൂര്യ ടിവി ജീവനക്കാരുടെ വേതന കരാർ ഒപ്പുവച്ചു

മറുനാടൻ മലയാളി ഡസ്‌ക്

കൊച്ചി: സൂര്യ ടിവി കൊച്ചി യൂണിറ്റിലെ ജീവനക്കാരുടെ സേവന വേതനം സംബന്ധിച്ച ദീർഘകാല കരാറായി. അഡിഷണൽ ലേബർ കമ്മീഷണർ (ഇൻഡസ്ട്രിയൽ റിലേഷൻസ്) എസ്.തുളസീധരന്റെ അധ്യക്ഷതയിൽ ചേർ അനുരഞ്ജന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ട് കരാർ ഒപ്പുവച്ചത്. കരാർ പ്രകാരം ജീവനക്കാർക്ക് 2600 രൂപയുടെ ആനുകൂല്യങ്ങൾ രണ്ട് വർഷ തവണകളായി ലഭിക്കും.

കരാറിന് 2017 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടാകും. രണ്ട് വർഷമാണ് കരാർ കാലാവധി. 2017ലെ ശമ്പള കുടിശ്ശിക ഫെബ്രുവരി 10നകം നൽകുതാണ്. നിലവിലുള്ളതു പ്രകാരം തൊഴിൽമികവിനനുസരിച്ചുള്ള ബോണസ് പ്രതിവർഷം രണ്ട് ഗഡുക്കളായി നൽകാമെന്ന് മാനേജ്മെന്റ് സമ്മതിച്ചുവെങ്കിലും യൂണിയൻ അംഗീകരിച്ചില്ല. മറ്റ് നിർദേശങ്ങൾ ഇരുകൂട്ടരും അംഗീകരിച്ചു. ഇതോടെ 2016 ഒക്ടോബറിൽ യൂണിയൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടുകഴിഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കണമൊവശ്യപ്പെട്ട് ജീവനക്കാർ കഴിഞ്ഞ വർഷം സമരം നടത്തിയിരുുവെങ്കിലും ലേബർ കമ്മീഷണർ കെ.ബിജുവിന്റെ അധ്യക്ഷതയിൽ ചേർ യോഗത്തിൽ ഒത്തുതീർപ്പ് മെമോറാണ്ടം തൊഴിലാളികളും മാനേജ്മെന്റും കഴിഞ്ഞ ജൂണിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ചേർന്ന നിരവധി അനുരഞ്ജന യോഗത്തിനൊടുവിലാണ് വേതന വർധന സംബന്ധിച്ച് ഇലെ അന്തിമ തീരുമാനമായത്.

യോഗത്തിൽ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് സൂര്യ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സി.പ്രവീ, എച്ച്ആർ വൈസ് പ്രസിഡന്റ് എസ്.ഡി. ജവഹർ മൈക്കൽ, സൂര്യ ടിവി സീനിയർ മാനേജർ (അഡ്‌മിനിസ്ട്രേഷൻ) എൻ.ഗിരീഷ്, ജീവനക്കാരെ പ്രതിനിധീകരിച്ച് കേരള ടെലിവിഷൻ മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി കെ.വി.മധുകുമാർ, സെക്രട്ടറി അനൂപ് ഭാസി, ജോയിന്റ് സെക്രട്ടറി എസ്.എൽ. പ്രകാശ് കുമാർ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP