Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൂര്യനെല്ലി കേസിൽ റെയിൽവേ ജീവനക്കാരൻ അഴിക്കുള്ളിലായത് റെയിൽവേ മാത്രം അറിഞ്ഞില്ല; ജയിലിൽ കിടന്ന് ശമ്പളവും ആനൂകൂല്യം വാങ്ങി രാജേന്ദ്രൻ നായർ

സൂര്യനെല്ലി കേസിൽ റെയിൽവേ ജീവനക്കാരൻ അഴിക്കുള്ളിലായത് റെയിൽവേ മാത്രം അറിഞ്ഞില്ല; ജയിലിൽ കിടന്ന് ശമ്പളവും ആനൂകൂല്യം വാങ്ങി രാജേന്ദ്രൻ നായർ

കൊച്ചി: കേരളത്തിലെ ഏറെ വിവാദം സൃഷ്ടിച്ച സൂര്യനെല്ലി കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്കായി റെയിൽവേ ഉദ്യോഗസ്ഥരുടെ കള്ളക്കളി. വിവരാവകാശ നിയമപ്രകാരം രേഖകൾ പുറത്തുവന്നതോടെയാണ് ശിക്ഷിക്കപ്പെട്ട പ്രതിക്ക് വേണ്ടി റെയിൽവേ നടത്തിയ കള്ളക്കളി പുറത്തുവന്നത്. വിവാദമായ കേസിൽ ജീവനക്കാരൻ ശിക്ഷിക്കപ്പെട്ടത് അറിഞ്ഞില്ലെന്നാണ് റെയിൽവേയുടെ പക്ഷം. ഇങ്ങനെ നടത്തി കള്ളക്കളിയൂടെ പ്രതിയ ജയിലിൽ കിടന്ന് ശമ്പളവും ആനുകൂല്യവും വാങ്ങി. തിരുവനന്തപുരം റെയിൽവേ ഇലക്ട്രിക്കൽ (ജനറൽ) വിഭാഗത്തിലെ ക്ലർക്കായ രാജേന്ദ്രൻനായരാണ് അഴിക്കുള്ളിൽ കിടന്നും സർക്കാർ ശമ്പളം പറ്റിയത്.

സൂര്യനെല്ലിക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ മെയ് 11ന് കോടതിയിൽ കീഴടങ്ങിയത്. ഇയാൾ ഇപ്പോൾ ജയിലിലാണ്. വിവരാവകാശപ്രവർത്തകൻ അഡ്വ. ഡി ബി ബിനുവിന് ലഭിച്ച വിവരാവകാശരേഖയിലാണ് ഈ വസ്തുത വെളിവാക്കുന്നത്. ഒമ്പതാംപ്രതിയായിരുന്ന രാജേന്ദ്രൻനായർ 2014 ഏപ്രിൽ 28 മുതൽ സെപ്റ്റംബർ അഞ്ചുവരെ 131 ദിവസത്തെ ദീർഘകാല അവധിക്ക് അപേക്ഷ നൽകിയിരുന്നു.

97 വയസ്സുള്ള അച്ഛൻ ആശുപത്രിയിലാണെന്നും അദ്ദേഹത്തെ പരിചരിക്കാൻ അവധി അനുവദിക്കണമെന്നും കാണിച്ചാണ് അപേക്ഷ സമർപ്പിച്ചത്. അവധി അനുവദിക്കുകയും തുടർന്ന് ഹൈക്കോടതിവിധിപ്രകാരം മെയ് 11ന് കോടതിയിൽ കീഴടങ്ങുകയുമായിരുന്നു. ജയിൽശിക്ഷ അനുഭവിച്ചുവരുന്ന ഇയാളെക്കുറിച്ച് ഒരു വിവരവും പൊലീസ് റെയിൽവേയെ അറിയിച്ചിരുന്നില്ല. റെയിൽവേയുടെ ഇന്റലിജൻസ് വിഭാഗവും ഇക്കാര്യം അറിഞ്ഞില്ലെന്നതാണ് രസകരമായ വസ്തുത.

അവധി തീർന്നതിനുശേഷവും ജോലിക്കു ഹാജരാകാതിരുന്നതിനാൽ രാജേന്ദ്രൻനായർ സെപ്റ്റംബർ ആറുമുതൽ 'അൺ ഓതറൈസ്ഡ് ആബ്‌സന്റ്' എന്നു രേഖപ്പെടുത്തുകയും ചെയ്തു. അറിയിക്കാതെ അവധി തുടരുന്നതിനാൽ രാജേന്ദ്രൻനായരെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ, ജയിലിൽ കിടന്ന കാലയളവിൽ അവധികാലത്തിന്റെ സർവ ആനുകൂല്യങ്ങളും രാജേന്ദ്രൻനായർ കൈപ്പറ്റി. സർക്കാർ ഉദ്യോഗസ്ഥൻ 48 മണിക്കൂറിൽ കൂടുതൽ ജയിൽശിക്ഷ അനുഭവിച്ചാൽ സസ്‌പെൻഡ്‌ചെയ്യണം എന്നാണ് വ്യവസ്ഥ. 19 വർഷം സജീവമായി ചർച്ചചെയ്യപ്പെട്ട ഒരു കേസിൽ തങ്ങളുടെ ജീവനക്കാരൻ ശിക്ഷിക്കപ്പെട്ടത് അറിഞ്ഞില്ലെന്ന റെയിൽവെയുടെ വിശ്വസിക്കാൻ പ്രയാസമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP