Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആനയ്ക്കു കൊടുക്കാൻ പനമ്പട്ടയില്ലെന്നു ഫേസ്‌ബുക്ക് പോസ്റ്റിട്ട മേൽശാന്തിക്കു സസ്‌പെൻഷൻ

കണ്ണൂർ: ആനയ്ക്കുകൊടുക്കാൻ പനമ്പട്ടയില്ലെന്നു ഫേസ്‌ബുക്ക് പോസ്റ്റിട്ട മേൽശാന്തിക്കു സസ്‌പെൻഷൻ. തളിപ്പറമ്പ് രാജരാജേശ്വരം ക്ഷേത്രത്തിലെ പാരമ്പര്യമേൽശാന്തിയായ ഹരിദാസൻ നമ്പൂതിരിക്കാണു സസ്‌പെൻഷൻ ലഭിച്ചത്. ദേവസ്വം അധികൃതർ ആനയ്ക്കു കൊടുക്കാൻ പനമ്പട്ട വിതരണം ചെയ്യാത്തതിനെതിരെയാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ദേവസ്വത്തിനു കീഴിലെ ആനകൾക്കുള്ള പനമ്പട്ട ഇറക്കാനുള്ള ചുമതല ദേവസ്വം കൺട്രോളിങ് ഇൻസ്‌പെക്ടർക്കാണ്. എന്നാൽ മൂന്നുദിവസത്തോളം ആനകൾക്കു പനമ്പട്ട നൽകിയില്ല. ഇതിനെതിരെ പാപ്പാന്മാർ പ്രതിഷേധമുയർത്തിയിരുന്നു. ഇക്കാര്യത്തിൽ ആനപ്രേമികൾ മേൽശാന്തിയോടാണ് കയർത്തത്. തുടർന്നാണു ദേവസ്വത്തിന്റെ അനാസ്ഥയ്‌ക്കെതിരെ ഹരിദാസൻ നമ്പൂതിരി തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ടത്. സംഭവത്തിൽ പ്രതികരിച്ചതിനു മേൽശാന്തിക്കു പുറമെ മൂന്നാം പാപ്പാനെയും സസ്‌പെൻഡ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP