Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീരസംരക്ഷണ സേന പിടികൂടിയ ബോട്ടിലെ ഇറാൻ സ്വദേശികൾക്കെതിരെ കേസ്; പിടിയിലായവരിൽ നിന്നും കണ്ടെടുത്തത് പാക് ഐഡി കാർഡ്; എൻഐഎ അന്വേഷണം വേണമെന്ന് കേരളാ പൊലീസ്

തീരസംരക്ഷണ സേന പിടികൂടിയ ബോട്ടിലെ ഇറാൻ സ്വദേശികൾക്കെതിരെ കേസ്; പിടിയിലായവരിൽ നിന്നും കണ്ടെടുത്തത് പാക് ഐഡി കാർഡ്; എൻഐഎ അന്വേഷണം വേണമെന്ന് കേരളാ പൊലീസ്

തിരുവനന്തപുരം: സമുദ്രാതിർത്തി ലംഘിച്ച് കേരള തീരത്തെത്തിയ ബോട്ടിലെ ഇറാൻ പൗരന്മാർക്കെതിരെ പൊലീസ് കേസെടുത്തു. സമുദ്രാതിർത്തി ലംഘിച്ചതിനും മാരിടൈം, പാസ്‌പോർട്ട് വ്യവസ്ഥകൾ ലംഘിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് ആലപ്പുഴയിൽ നിന്ന് 52 നോട്ടിക്കൽ മൈൽ അകലെ കരിയിലകുളങ്ങര ഭാഗത്ത് വച്ച് ബോട്ട് തീരസംരക്ഷണ സേന പിടികൂടിയത്. 12 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽനിന്ന് പാക് ഐഡി കാർഡ് കണ്ടെത്തിയിട്ടുണ്ട്.

മയക്കുമരുന്നും ആയുധവും കടത്തുന്ന സംഘം കടൽമാർഗം യാത്ര ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണു ബോട്ട് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ തീരത്താണു ബോട്ട് കണ്ടെത്തിയത്. ഇവർ ഉപയോഗിച്ച വയർലസിൽനിന്നുള്ള സിഗ്‌നലുകളിൽനിന്നു രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം തീര സംരക്ഷണ സേനയ്ക്കു കൈമാറുകയായിരുന്നു.

12 പേരെയും തീരസംരക്ഷണ സേനയുടെ ബോട്ടിൽ വിഴിഞ്ഞത്ത് എത്തിച്ചു. തീവ്രവാദ ബന്ധമുള്ളവരാണെന്ന സംശയത്തെത്തുടർന്ന് ഐബിയും പൊലീസും ഇവരെ മണിക്കൂറോളം ചോദ്യം ചെയ്തു. മത്സ്യബന്ധന തൊഴിലാളികളാണെന്നും, മെയ് 25ന് ഇറാനിൽ നിന്നും പുറപ്പെട്ട ശേഷം എൻജിൻ തകറാറിലായതിനെത്തുടർന്ന് ഒഴുകി നടക്കുകയാണെന്നുമാണു പിടിയിലായവർ പറഞ്ഞത്. ചോദ്യം ചെയ്യലിൽ ഭാഷ ഒരു പ്രശ്‌നമായിരുന്നു.

ഇറാൻ ഭാഷ അറിയാവുന്ന ഒരാളെ കൊണ്ടുവന്നാണ് വിശദമായി ചോദ്യം ചെയ്യതത്. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവർ നൽകുന്നത്. ഫൊറൻസിക്, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ ബോട്ട് പരിശോധിച്ചു. മൈതമാവും, സവാളയും, മീൻവലയും, പാക്കിസ്ഥാൻ കറൻസികളും ബോട്ടിൽ നിന്നും കണ്ടെത്തി. സ്‌ഫോടക വസ്തുക്കളോ മയക്കുമരുന്നോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.

ഇവരുടെ കൈവശം തിരിച്ചറിയൽ രേഖകളൊന്നുമുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിനുശേഷം 12 പേരെയും കേരള പൊലീസിന് കൈമാറി. വിഴിഞ്ഞം തീരദേശ പൊലീസ് സ്‌റ്റേഷനിൽ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലും ഇവരെ മണിക്കൂറോളം ചോദ്യം ചെയ്തു. അതേസമയം ചോദ്യം ചെയ്യലിൽ ഇവരിൽ നിന്നും കൂടുതലായി വിവരങ്ങളൊന്നും ലഭിച്ചില്ല. ഇറാൻ പൗരന്മാർ അടങ്ങിയ കേസായതിനാൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവും പൊലീസ് ഉന്നയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP