Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനനേന്ദ്രിയം ഛേദിക്കൽ കേസിൽ എഡിജിപി സന്ധ്യക്ക് ആഭ്യന്തര വകുപ്പിന്റെ ക്ലീൻചിറ്റ്; ഗംഗേശാനന്ദയുടെ ആരോപണത്തിൽ അന്വേഷണമില്ല; പൊലീസ് ഉന്നതക്കെതിരായ ആരോപണങ്ങൾ നേരത്തെ അന്വേഷിച്ച് തള്ളിയ കാര്യമെന്ന് പൊലീസ്

ജനനേന്ദ്രിയം ഛേദിക്കൽ കേസിൽ എഡിജിപി സന്ധ്യക്ക് ആഭ്യന്തര വകുപ്പിന്റെ ക്ലീൻചിറ്റ്; ഗംഗേശാനന്ദയുടെ ആരോപണത്തിൽ അന്വേഷണമില്ല; പൊലീസ് ഉന്നതക്കെതിരായ ആരോപണങ്ങൾ നേരത്തെ അന്വേഷിച്ച് തള്ളിയ കാര്യമെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ജനനേന്ദ്രിയം ഛേദിച്ച കേസിൽ എ ഡി ജി പി ബി സന്ധ്യക്ക് ആഭ്യന്തരവകുപ്പിന്റെ ക്ലീൻചീട്ട്. സംഭവത്തിൽ പൊലീസ് അറസ്റ്റു ചെയ്ത ഗംഗേശാനന്ദ സ്വാമി 90 ദിവസം ജയിലിൽക്കഴിഞ്ഞ് പുറത്ത് വന്നശേഷം ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ സംഭവ ദിവസം നടന്ന കാര്യങ്ങൾ വിശദമാക്കിയപ്പോൾ സംഭവത്തിൽ സന്ധ്യയ്ക്ക് പങ്കുള്ളതായി ആവർത്തിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇനി യാതോരുവിധത്തിലുള്ള അന്വേഷണവും ആവശ്യമില്ലന്നും ഇത് നേരത്തെ അന്വേഷിച്ച് തള്ളിയ കാര്യമാണെന്നുമാണ് പൊലീസ് മേധാവിയുടെ നിലപാട്.

തന്നേ കുടുക്കിയത് ബി സന്ധ്യയാണെന്ന ഗംഗേശാനന്ദ സ്വാമിയുടെ വെളിപ്പെടുത്തലിന്റെ പേരിൽ സന്ധ്യക്കെതിരെ പേരിന് പോലും അന്വേഷണം ഉണ്ടാകില്ലന്നാണ് നിലവിലെ സാഹചര്യത്തിൽ നിന്നും ലഭിക്കുന്ന സൂചന. തന്നിൽ നിന്നും പലവിധത്തിൽ സഹായങ്ങൾ കൈപ്പറ്റിയിട്ടുള്ള അയ്യപ്പദാസ്,മനോദ് മുരളി,അജിത്ത് എന്നിവർക്ക് സംഭവത്തിൽ നിർണ്ണായക പങ്കുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സ്വാമി മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഈ കൃത്യം നടക്കുമെന്നു വിശ്വസിക്കുന്നില്ലെന്നായിരുന്നു ഗംഗേശാനന്ദയുടെ പ്രധാന വെളിപ്പെടുത്തൽ.പരാതിക്കാരിയായ പെൺകുട്ടിയുടെ സുഹൃത്തായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവരും ഗൂഢാലോചനയിൽ പങ്കാളികളാണെന്നും ഗംഗേശാനന്ദ ആരോപിച്ചു.

തിരുവനന്തപുരം കണ്ണമ്മൂല ചട്ടമ്പി സ്വാമി സ്മാരക സ്മാരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോൾ മുതൽ സന്ധ്യ തന്നെ ശത്രുവായി കാണുകയാണ്. സമരവുമായി ബന്ധപ്പെട്ട എല്ലാവരേയും കേസുകളിൽ പ്രതിയാക്കി. പരാതിക്കാരിയായ പേട്ടയിലെ പെൺകുട്ടിയുടെ അമ്മക്കെതിരേയും 12 കേസുകളെടുത്തിട്ടുണ്ട്.

ലിംഗം ഛേദിക്കൽ നടന്ന രാത്രിയിലെ സംഭവത്തെക്കുറിച്ച് ഗംഗേശാനന്ദയുടെ വിവരണം ചുവടെ. സംഭവം നടന്ന അന്ന് ഞാൻ പേട്ടയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി . ആറ് ആറരയായപ്പോഴേക്കും കൈയിൽ സോഡയും തോടുകളയാത്ത കപ്പലണ്ടിപ്പൊതിയുമായി പെൺകുട്ടി വീട്ടിലെത്തി. ഹാളിലാണ് ഉറങ്ങാൻ കിടക്കാറ്. പെൺകുട്ടിയും അമ്മയും കാൽ തിരുമ്മിത്തരാറുണ്ട്. ഇവർ കാൽതിരുമ്മുമ്പോൾ അടുത്ത് പെൺകുട്ടിയുടെ പിതാവും ഉണ്ടായിരുന്നു. സംഭവദിവസവും ഇവർ സമീപമുണ്ടായിരുന്നു. യാത്രക്ഷീണത്താൽ പെട്ട് ഉറങ്ങിപ്പോയി.മയക്കം തുടങ്ങിയപ്പോൾ ഇവർ മൂവരും അടുത്തുണ്ടായിരുന്നെന്ന് ഓർമ്മയുണ്ട്.

രാത്രി അതിശക്തമായ വേദന മൂലം ഉണർന്നപ്പോൾ ജനനേന്ദ്രിയം മുറിഞ്ഞ നിലയിലായിരുന്നു.അൽപം അകലെയായി പെൺകുട്ടിയും നിൽപ്പുണ്ടായിരുന്നു. ആരാണ് മുറിച്ചതെന്ന് കണ്ടില്ല. 20 മിനിട്ടിനകം പൊലീസെത്തി മെഡിക്കൽ കോളജിലെത്തിച്ചു. പിന്നെ റിമാന്റിലായി. ഒരു പ്രതിയെന്ന പോലെയാണ് മുറിവേറ്റ് അവശനായ അവസ്ഥയിലും പൊലീസ് തന്നോട് പെരുമാറിയതെന്നും ഗംഗേശാനന്ദ ആരോപിച്ചു.

ചിലർ ചേർന്നു തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് പിന്നീട് കാര്യങ്ങൾ നീങ്ങിയത്. മുമ്പ് ചട്ടമ്പിസ്വാമി സ്മാരക സമരവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തപ്പോൾ ഒരു സി.ഐയെ സ്ഥലംമാറ്റിയിരുന്നു. ഇപ്പോൾ പെണ്ണുകേസിൽ ഉൾപ്പെടുത്തിയാൽ സഹായിക്കാൻ ആരും ഉണ്ടാകില്ലെന്ന കണക്കുകൂട്ടലാണ് അവർക്കുണ്ടായിരുന്നത്.ഇതിനായി അപക്വമായ മാനസികനിലയുള്ള പെൺകുട്ടിയെ അവർ സ്വാധീനിക്കുകയായിരുന്നു.

മലയാളം എഴുതാനും വായിക്കാനും അറിയാത്ത പെൺകുട്ടി മൊഴി മലയാളത്തിൽ എഴുതിക്കൊടുത്തെന്നും അതുപ്രകാരം കേസ് എടുത്തെന്നുമാണ് പൊലീസ് ഭാഷ്യം.എന്നാൽ പൊലീസ് എഴുതിയ പരാതിയിൽ പെൺകുട്ടി ഒപ്പിടുകമാത്രമാണ് ചെയ്തതെന്നും ഗംഗേശാനന്ദ ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP