Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വാമിനാഥൻ ഫൗണ്ടേഷന്റെ ഗവേഷണകേന്ദ്രം: ഉദ്ഘാടനം ഫെബ്രുവരി ആറിന് മങ്കൊമ്പിൽ

തിരുവനന്തപുരം: ഡോ.എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്റർനാഷണൽ റിസർച്ച് ഫോർ ബിലോ സീലെവൽ ഫാമിങ് ഫെബ്രുവരി ആറിന് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ മങ്കൊമ്പിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നത്. ഗവേഷണ കേന്ദ്രത്തിന് അഞ്ച് കോടി രൂപ സംസ്ഥാന സർക്കാർ നൽകും. മങ്കൊമ്പിലും കുമരകത്തുമായി രണ്ട് കേന്ദ്രങ്ങളാണ് ആരംഭിക്കുക. മങ്കൊമ്പിൽ പൊക്കാളിക്കൃഷി, കുമരകത്ത് മത്സ്യക്കൃഷി എന്നിവ സംബന്ധിച്ച ഗവേഷണ പഠനപ്രവർത്തനങ്ങളാണ് നടക്കുക. സമുദ്രനിരപ്പിന് താഴെയുള്ള മേഖലകളിലെ കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുക സമ്പൂർണ ജൈവകാർഷിക സംസ്ഥാനമാക്കി കേരളത്തെമാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക എന്നിവയും ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്. കുട്ടനാട്ടിലെ കർഷകർ നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ആവിഷ്‌കരിച്ച് നടപ്പാക്കിയ കാർഷിക പദ്ധതികൾ ആഗോളതലത്തിൽ പഠനവിഷയമാക്കുകയെന്നതും ലക്ഷ്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP