Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായി മാറിയതിന്റെ പാപഭാരം സിപിഎമ്മിനുള്ളതെന്ന് ആർ എസ് എസ്; ആഭ്യന്തര വകുപ്പിനും വിമർശനം; ശ്യാമപ്രസാദ് കൊലയിൽ പിടിയിലായത് എസ് ഡി പി ഐ പ്രവർത്തകർ തന്നെ

കണ്ണൂർ ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായി മാറിയതിന്റെ പാപഭാരം സിപിഎമ്മിനുള്ളതെന്ന് ആർ എസ് എസ്; ആഭ്യന്തര വകുപ്പിനും വിമർശനം; ശ്യാമപ്രസാദ് കൊലയിൽ പിടിയിലായത് എസ് ഡി പി ഐ പ്രവർത്തകർ തന്നെ

രഞ്ജിത് ബാബു

കണ്ണൂർ: ആർ.എസ്. എസ് ശാഖാ മുഖ്യ ശിക്ഷക് കാക്കയങ്ങാട് ഐ.ടി.ഐ. വിദ്യാർത്ഥി ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിൽ പൊലീസ് പിടികൂടിത് എസ് ഡിപി ഐ പ്രവർത്തകർ തന്നെ. മുഴക്കുന്നിലെ മുഹമ്മദ്, സലീം, നീർവേലിയിലെ അമീർ, കീഴല്ലൂരിലെ ഷഹിം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ശ്യാമപ്രസാദിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. കഴിഞ്ഞ രാത്രി എട്ട് മണിയോടെ പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം എത്തിച്ചിരുന്നു. ആർ.എസ്. എസ്. വിഭാഗ് പ്രചാരക് ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നേതാക്കൾ മൃതദേഹത്തെ അനുഗമിച്ചിരുന്നു. രാവിലെ 11 മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിക്കും. പരിയാരം മെഡിക്കൽ കോളേജ് പരിസരത്തു നിന്നും വിലാപയാത്രയായി 11.30 ഓടെ മൃതദേഹം തളിപ്പറമ്പിൽ കൊണ്ടു വരും.

അല്പ സമയം ഇവിടെ പൊതു ദർശനത്തിന് വെക്കും. തുടർന്ന് കണ്ണൂരിലേക്ക് കൊണ്ടു വന്ന് കണ്ണൂർ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് പൊതു ദർശനത്തിന് വെക്കും. സംഘപരിവാർ നേതാക്കളും പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മൃതദേഹം കൂത്തുപറമ്പിലേക്ക് കൊണ്ടു വരും. കൂത്തുപറമ്പിൽ നിന്ന് ശ്യാമപ്രസാദിന്റെ ജന്മനാടായ ചിറ്റാരിപ്പറമ്പിലേക്ക് കൊണ്ട് വന്ന് പൊതു ദർശനത്തിന് വെച്ച ശേഷം മൃതദേഹം വീട്ടിലെത്തിക്കും. തുടർന്നാണ് സംസ്‌ക്കാര ചടങ്ങുകൾ നടക്കുക.

ചിറ്റാരിപ്പറമ്പ് -ആലപ്പറമ്പ് തപസ്യയിലെ രവീന്ദ്രന്റേയും ഷൈമയുടേയും മകനാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്. ജോഷി, ഷാറൂൺ എന്നിവർ സഹോദരങ്ങളാണ്. ജില്ലാ പൊലീസ് മേധാവി ശിവ വിക്രം തലശ്ശേരി എ.എസ്‌പി. തെരേസാ ജോൺ, എന്നിവരുടെ നേതൃത്വത്തിൽ വിലാപയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിൽ ശക്തമായ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിലാപയാത്ര സമാധാനമായി നടക്കാനുള്ള നീക്കവും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഐ.(എം). ഉം ജിഹാദി തീവ്രവാദ സംഘടനകളും സയാമീസ് ഇരട്ടകളെപ്പോലെ മാറിയതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ് ആരോപിക്കുന്നു.

കണ്ണൂർ ജില്ലാ ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായി മാറിയതിന്റെ പാപഭാരം സിപിഐ.(എം). നേതൃത്വത്തിനുള്ളതാണെന്ന് സത്യപ്രകാശ് പറഞ്ഞു. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഉദാസീന നിലപാടാണ് ഇതിനെല്ലാം കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP