Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിലെ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ വൈദിക സമിതി ചേരുന്നതിനിടെ സംഘർഷം; കർദ്ദിനാൾ അനുകൂലികൾക്ക് എതിരെ എംഎംടി വിഭാഗത്തിന്റെ പ്രതിഷേധം; സ്ഥിതി നിയന്ത്രിക്കാൻ സഭാ ആസ്ഥാനത്തേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചു  

സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിലെ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ വൈദിക സമിതി ചേരുന്നതിനിടെ സംഘർഷം; കർദ്ദിനാൾ അനുകൂലികൾക്ക് എതിരെ എംഎംടി വിഭാഗത്തിന്റെ പ്രതിഷേധം; സ്ഥിതി നിയന്ത്രിക്കാൻ സഭാ ആസ്ഥാനത്തേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചു   

കൊച്ചി: സീറോ മലബാർ സഭയിൽ ഭൂമി ഇടപാടിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാനും സമവായത്തിൽ എത്താനും വിളിച്ചുചേർത്ത വൈദിക സമിതി യോഗത്തിനിടെ വലിയ പ്രതിഷേധം. കെസിബിസി കൂടി പ്രശ്‌നത്തിൽ ഇടപെട്ട് ഇന്നലെ മധ്യസ്ഥ ചർച്ചയ്ക്ക് ശ്രമം നടത്തിയതോടെയാണ് ഇന്ന് വൈദികസമിതി യോഗം തീരുമാനിച്ചത്. ഇന്ന് യോഗത്തിനിടെ കർദ്ദിനാളിനെ അനുകൂലിച്ചവർക്ക് എതിരെ പ്രതിഷേധവുമായി എഎംടി വിഭാഗം രംഗത്തെത്തിയതോടെയാണ് ബഹളം തുടങ്ങിയത്. സ്ഥിതിഗതികൾ കൈവിട്ടുപോകാതിരിക്കാൻ കൂടുതൽ പൊലീസ് രംഗത്തെത്തി.

സീറോ മലബാർ സഭയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥ ശ്രമവുമായി കെസിബിസി എത്തിയതോടെയാണ് ഇന്ന് ചർച്ചയ്ക്ക് വഴിതെളിഞ്ഞത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാനും പറ്റിയ തെറ്റുകൾ ഏറ്റുപറയാനും ഇരുപക്ഷവും സന്നദ്ധത അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് വൈകീട്ട് മൂന്നുമണിക്ക് ബിഷപ്പ് ഹൗസിൽ ഗോയം വിളിച്ചത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് യോഗം. വൈദികസമിതി യോഗം ചേർന്ന് പ്രശ്‌നം ചർച്ച ചെയ്യ്ണമെന്ന് കർദ്ദിനാൾ വിരുദ്ധ പക്ഷം ഇന്നലെ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദിക സമിതിയോഗം വിളിച്ചുചേർത്തത്.

കർദിനാൾ മാർ ആലഞ്ചേരി, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർക്കൊപ്പം കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് സൂസപാക്യം, മലങ്കര സഭാ അധ്യക്ഷൻ മാർ ക്ളിമീസ്, ഫാദർ ജോസ് പുത്തൻ വീട്ടിൽ തുടങ്ങിയവരും സ്ഥിരം അംഗങ്ങളും ഇന്നലെ മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കുകയും ഇന്ന് അടിയന്തിര വൈദികസമിതി ചേരാനും പ്രശ്നം വിശദമായി ചർച്ചചെയ്ത് പരിഹാരം കാണാനും തീരുമാനിക്കുകയുമായിരുന്നു. വിഷയം സഭയ്ക്കുള്ളിൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും പുറത്തേക്ക് കാര്യങ്ങൾ ചർച്ചയാവാൻ ഇടയാവുന്നത് ദൗർഭാഗ്യകരമാണെന്നും ഇന്നലെ അഭിപ്രായവും ഉയർന്നു.

ഈസ്റ്ററിന് മുമ്പ് സന്തോഷമുള്ള വാർത്ത വരുമെന്ന് മലങ്കര സഭാ അധ്യക്ഷൻ മാർ ക്ളിമീസ് ഇന്നലെ യോഗത്തിന് ശേഷം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇരു പക്ഷത്തിനും പറയാനുള്ള കാര്യങ്ങൾ സഭയ്ക്കുള്ളിൽ തന്നെ ചർച്ചചെയ്ത് പരിഹരിക്കപ്പെടണമെന്ന നിർദ്ദേശമാണ് മധ്യസ്ഥ ശ്രമത്തിന് എത്തിയവരിൽ നിന്ന് ഉയർന്നത്. ഇതോടെ സഭാ വിഷയം ഇന്നത്തോടെ ചർച്ചയിൽ പരിഹൃതമാകുമെന്ന ധാരണയും ഉയർന്നിരുന്നു. എന്നാൽ അതിന് വിപരീതമായി ഇന്ന് യോഗം നടക്കുന്നതിനിടെ വിശ്വാസികൾ ചേരിതിരിഞ്ഞ് ബഹളം തുടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP