Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലഞ്ചേരിക്കെതിരായ കേസിൽ അന്വേഷണം താത്ക്കാലികമായി തടഞ്ഞുവച്ച ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി; വാദം കേൾക്കുന്നതിൽ നിന്നും ക്രൈസ്തവ വിഭാഗത്തിൽ പെട്ട ജഡ്ജിമാരെ ഒഴിവാക്കണമെന്നും ആവശ്യമുയരും; ഹർജിക്കാരമനായി ഹാജരാകുന്നത് കപിൽ സിബലെന്ന് സൂചന

ആലഞ്ചേരിക്കെതിരായ കേസിൽ അന്വേഷണം താത്ക്കാലികമായി തടഞ്ഞുവച്ച ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി; വാദം കേൾക്കുന്നതിൽ നിന്നും ക്രൈസ്തവ വിഭാഗത്തിൽ പെട്ട ജഡ്ജിമാരെ ഒഴിവാക്കണമെന്നും ആവശ്യമുയരും; ഹർജിക്കാരമനായി ഹാജരാകുന്നത് കപിൽ സിബലെന്ന് സൂചന

ന്യൂഡൽഹി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാടിൽ അന്വേഷണം താത്ക്കാലികമായി തടഞ്ഞുവച്ച ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി. അങ്കമാലി സ്വദേശി മാർട്ടിൻ പയ്യപ്പള്ളിൽ ആണു ഹർജി നൽകിയത്. ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ നീക്കി അന്വേഷണം തുടരാൻ ഉത്തരവിടണമമെന്നാണ് ആവശ്യം. അടിയന്തരമായി വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും.

അങ്കമാലി സ്വദേശി മാർട്ടിൻ പയ്യപ്പള്ളിൽ ആണു ഹർജി നൽകിയത്. ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ നീക്കി അന്വേഷണം തുടരാൻ ഉത്തരവിടണമമെന്നാണ് ആവശ്യം. അടിയന്തരമായി വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും.ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തന്നെ ഹാജരായേക്കുമെന്നാണ് സൂചന.

ആലഞ്ചേരി അടക്കം നാലുപേർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു. അതേസമയം, ഹർജിയിൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ പക്ഷവും സുപ്രീം കോടതിയെ സമീപിച്ചു. മോൺ.സെബാസ്റ്റ്യൻ വടക്കുംപാടൻ ആണ് തടസ്സഹർജി സമർപ്പിച്ചിരിക്കുന്നത്.

വിവാദ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും വൈദികർക്കും എതിരെ കേസ് എടുക്കാനുള്ള ഉത്തരവ് ഹെക്കോടതി സ്റ്റേ ചെയ്തിരുന്നു. കർദിനാളിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. കേസിൽ പൊലീസ് നടപടികൾ സ്വീകരിക്കുന്നതും ഡിവിഷൻ ബെഞ്ച് തടഞ്ഞിരുന്നു. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ഏപ്രിൽ മൂന്നിനാണ് അപ്പീൽ ഇനി പരിഗണിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP