Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറേ ജിഹാദികൾ ബഹളം വെയ്ക്കുന്നതൊഴിച്ചാൽ ജനങ്ങൾ സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നു.. ഓരോ ഷട്ടർ തുറക്കുമ്പോഴും ആർപ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുന്നു.. വൻകുഴപ്പം പ്രതീക്ഷിച്ച ജിഹാദികൾ നിരാശരായിരിക്കുന്നു; പ്രകൃതി ദുരന്തത്തിന്റെ വേളയിലും പച്ചവർഗീയത വിളമ്പി ടി ജി മോഹൻദാസ്

കുറേ ജിഹാദികൾ ബഹളം വെയ്ക്കുന്നതൊഴിച്ചാൽ ജനങ്ങൾ സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നു.. ഓരോ ഷട്ടർ തുറക്കുമ്പോഴും ആർപ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുന്നു.. വൻകുഴപ്പം പ്രതീക്ഷിച്ച ജിഹാദികൾ നിരാശരായിരിക്കുന്നു; പ്രകൃതി ദുരന്തത്തിന്റെ വേളയിലും പച്ചവർഗീയത വിളമ്പി ടി ജി മോഹൻദാസ്

തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിക്കിടെ ദുരന്തമായി ബിജെപി ഇന്റലെക്ട്വൽ സെൽ കൺവീനർ ടി ജി മോഹൻദാസ്. ഇടുക്കി അണക്കെട്ട് തുറന്നതിനെ തുടർന്നുണ്ടായ സംഭവങ്ങളെ കുറിച്ച് പരാമർശിച്ചു കൊണ്ട് ടി ജി മോഹൻദാസ് ട്വിറ്ററിൽ കുറിച്ചതാണ് വിവാദമായത്. കുറേ ജിഹാദികൾ ബഹളം വെയ്ക്കുന്നതൊഴിച്ചാൽ ജനങ്ങൾ സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നു. ഓരോ ഷട്ടർ തുറക്കുമ്പോഴും ആർപ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുന്നു. എല്ലാവർക്കും രക്ഷയായി സൈന്യവുമെത്തിയിരിക്കുന്നു. - വൻകുഴപ്പം പ്രതീക്ഷിച്ച ജിഹാദികൾ നിരാശരായിരിക്കുന്നു- ഇതായിരുന്നു മോഹൻദാസിന്റെ വർഗീയ പോസ്്റ്റ്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ പൊങ്കാലയും സജീവമാണ്. ദുരന്തത്തിനിടയിലും വർഗീയത ചികഞ്ഞ ദുരന്തൻ എന്നാണ് മോഹൻദാസിനെ പലരും വിശേഷിപ്പിച്ചത്. ബിജെപി നേതാവിനെതിരെ നിരവധി പേർ രംഗത്തെത്തി. നേരത്തെ ഡി.എം.കെ അധ്യക്ഷൻ എം.കരുണാനിധിയുടെ നിര്യാണത്തിൽ രാജ്യം മുഴുവൻ അനുശോചിക്കുമ്പോൾ കലൈഞ്ജറെ അപമാനിച്ച് ആർ.എസ്.എസ് നേതാവ് ടി.ജി മോഹൻദാസ് ട്വീറ്റ് ചെയത്ിരുന്നു. മരിച്ചയാളിനെപ്പറ്റി നല്ലതു പറയാൻ വേണ്ടീട്ട..കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങൾ പറയാമോ?' എന്നായിരുന്നു മോഹൻദാസിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ കരുണാനിധിയുടെ വേർപാട് രാജ്യത്തിന് തീരാനഷ്ടമെന്ന് പറയുമ്പോഴാണ് കരുണാനിധിയെ അപമാനിച്ച് മോഹൻദാസ് രംഗത്ത് വന്നിരിക്കുന്നത്.

മോഹൻദാസിനെ ട്വീറ്റിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ബ്രാഹ്മണ രാഷ്ട്രീയത്തിനെതിരെ ദ്രാവിഡ മുന്നേറ്റത്തിന് പ്രത്യയശാസ്ത്ര അടിത്തറ രൂപപ്പെടുത്തിയത് മുതൽ കരുണാനിധി തമിഴ്‌നാടിന് വേണ്ടി ചെയ്ത ഓരോ കാര്യങ്ങളും എണ്ണിപ്പറഞ്ഞാണ് മറുപടികൾ. സംഘപരിവാർ സംഘടനകളെ തമിഴ്‌നാട്ടിൽ കാല് കുത്താൻ സമ്മതിച്ചില്ല എന്നതാണ് കരുണാനിധി ചെയ്ത ഏറ്റവും വലിയ കാര്യമെന്നാണ് കൂടുതൽ ആളുകളും നൽകിയ മറുപടി. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP