Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂരജിന്റെ യഥാർത്ഥ സ്വത്തും സർക്കാറിൽ അറിയിച്ച സ്വത്തും തമ്മിൽ വൻ വ്യത്യാസം; കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാനായിരിക്കെ സുതാര്യമല്ലാതെ കരാർ നൽകി; കരാർ നേടിയ കമ്പനികൾ ബിനാമി പങ്കാളിത്തമെന്നും സംശയം

സൂരജിന്റെ യഥാർത്ഥ സ്വത്തും സർക്കാറിൽ അറിയിച്ച സ്വത്തും തമ്മിൽ വൻ വ്യത്യാസം; കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാനായിരിക്കെ സുതാര്യമല്ലാതെ കരാർ നൽകി; കരാർ നേടിയ കമ്പനികൾ ബിനാമി പങ്കാളിത്തമെന്നും സംശയം

തിരുവനന്തപുരം: ടി ഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദനമുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി. സർക്കാറിന് സമർപ്പിച്ച രേഖകളിൽ വൻ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സൂരജിന്റെ യഥാർത്ഥ ആസ്തിയും സർക്കാറിന് സമർപ്പിച്ച ആസ്തിയും തമ്മിൽ വൻ വ്യത്യാസം നിലവിലുണ്ട്. ഇത് അറിയാനായി കൂടുതൽ പരിശോധനകൾ നടത്തുകയാണ് വിജിലൻസ്. കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാനായിരിക്കെ വഴിവിട്ട് കരാറുകൾ നൽകിയെന്നും കരാർ ലഭിച്ച കമ്പനികളിൽ സൂരജിന് ബിനാമി പങ്കാളിത്തമുണ്ടായിരുന്നോ എന്ന സംശയവും ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് കഴിഞ്ഞ പത്ത് വർഷത്തെ ഇടപാടുകൾ വിജിലൻസ് പരിശോധിക്കും. സ്വത്ത് വിവരങ്ങളെ കുറിച്ച് അന്വേഷിക്കാൻ ആദായനികുതി വകുപ്പിനോടും വിജിലൻസ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

ആദ്യത്തെ അഞ്ച് വർഷത്തെ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഇതിൽ തന്നെ സുതാര്യമല്ലാതെ കരാറുകൾ നൽകിയെന്ന് വ്യക്തമായിട്ടുണ്ട്. ആയിരക്കണക്കിന് കോടികളുടെ കരാർ ക്‌സ്ട്രകഷ്ൻ കോർപ്പറേഷൻ ചെയർമാനെന്ന നിലയിൽ സൂരജ് നൽകിയിരുന്നു. നിർമ്മാണ കരാറുകളായിരുന്നു ഇത്. കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ കരാറുകൾ പതിവായി ലഭിക്കുന്ന മൂന്ന് സ്ഥാപനങ്ങളിലെ സൂരജിന്റെ ബിനാമി പങ്കാളിത്തമാണ് സർക്കാർ അന്വേഷിക്കുന്നത്.

കൺസ്ട്രക്ഷൻ കോർപ്പറേഷൻ വഴി നിർമ്മിക്കുന്ന റോഡുകളുടേയും പാലങ്ങളുടേയും കരാർ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ടെൻഡർ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാതെയാണ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ കരാർ നൽകിയത്. ടെൻഡർ നടപടികൾ സുതാര്യവും മാനദണ്ഡങ്ങൾക്ക് നിരയ്ക്കുന്നതല്ലെന്ന് കേന്ദ്ര വിജിലൻസ് കമ്മീഷനും സിഎജിയും റിപ്പോർട്ട് നൽകിയിട്ടും സർക്കാറും നടപടി എടുത്തിലെന്ന കരാറുകാരുടെ സംഘടനയുടെ പരാതിയും വിജിലൻസിന്റെ പക്കലുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണ്ടി വന്നേക്കും.

ടിഒ സൂരജിന്റെ കാലയളവിൽ കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ കരാറുകൾ സ്ഥിരമായി ലഭിച്ചിരുന്നത്. സെഗൂര , ബെഗൂറ , ഗ്രീൻ വർത്ത് എന്നീ നിർമ്മാണ കമ്പനികൾക്കായിരുന്നു. കൊച്ചി ആസ്ഥാനമായ ഒരു പാർപ്പിട നിർമ്മാണ കമ്പനിയിൽ സൂരജിന് പങ്കുണ്ടോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതിരോധത്തിലാകുന്നത് മുസ്ലിംലീഗാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും സൂരജിനെതിരായ അന്വേഷണം പുരോഗമിക്കുന്നതോടെ പ്രതിരോധത്തിലാകും. അതേസമയം അഴിമതിക്ക് ലീഗ് കൂട്ടു നിൽക്കില്ലെന്നും അന്വേഷണം സ്വാഗതാർഹമാണെന്നും കെഎൻഎ ഖാദർ അഭിപ്രായപ്പെട്ടു. സൂരജിനെ തൂക്കിക്കൊന്നാലും ലീഗിന് എതിർപ്പില്ലെന്ന് കെ എൻഎ ഖാദർ പറഞ്ഞു.

50 കോടിയിലേറെ രൂപയുടെ അനധികൃതസമ്പാദ്യമാണ് വിജിലൻസ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയത്. പിന്നീട് തൃശൂർ വിജിലൻസ് കോടതിയിൽ അനധികൃത സ്വത്ത് സമ്പാദ്യത്തെകുറിച്ച് ഒരു റിപ്പോർട്ട് നൽകിയെങ്കിലും മറ്റൊന്നും നടന്നില്ല. തനിക്കും ചിലരെ കുറിച്ച് പറയാനുണ്ടെന്ന് സൂരജ് ഭീഷണിപ്പെടുത്തിയതോടെ അന്വേഷണം പിന്നോട്ടു പോയെന്ന ആരോപണവും ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP