Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വാർത്താ അവതാരകർ സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നു; വിശ്വാസികളെ പ്രകോപിപ്പിച്ച് സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് ജനനന്മയ്ക്കു വേണ്ടിയല്ല; ഇത്തരം മാധ്യമ പ്രവർത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് ജനങ്ങൾ തിരിച്ചറിയണം: വിമർശനവുമായി ടി പി രാമകൃഷ്ണൻ

വാർത്താ അവതാരകർ സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നു; വിശ്വാസികളെ പ്രകോപിപ്പിച്ച് സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് ജനനന്മയ്ക്കു വേണ്ടിയല്ല; ഇത്തരം മാധ്യമ പ്രവർത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് ജനങ്ങൾ തിരിച്ചറിയണം: വിമർശനവുമായി ടി പി രാമകൃഷ്ണൻ

കോഴിക്കോട്: സർക്കാരിനെതിരെ വാർത്താ അവതാരകർ കലാപത്തിന് ആഹ്വാനം ചെയ്യുന്ന അവസ്ഥയിൽ മാധ്യമപ്രവർത്തനം എത്തിയെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത്തരം മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു. നോൺ ജേണലിസ്റ്റ് പെൻഷനഴ്സ് യൂണിയൻ(കേരള) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ഇത്തരമൊരു പരാമർശവുമായി മന്ത്രി രംഗത്തെത്തിയത്.

ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കാൻ മാധ്യമ പ്രവർത്തകർക്ക് ഉത്തരവാദിത്തമുണ്ട്. ജനാധിപത്യ വ്യവസ്ഥയിലെ ഈ നിർണായക പങ്ക് നിറവേറ്റാൻ മാധ്യമങ്ങൾ തയ്യാറാകണം. എന്നാൽ അത് പലപ്പോഴും ഉണ്ടാകുന്നില്ല. വിശ്വാസികളെ പ്രകോപിപ്പിച്ച് സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് ജനനന്മയ്ക്കു വേണ്ടിയല്ല. ഇത്തരം മാധ്യമ പ്രവർത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് ജനങ്ങൾ തിരിച്ചറിയണം.

മാധ്യമങ്ങളിൽ ചിലരെങ്കിലും വഴിതെറ്റി സഞ്ചരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പത്രപ്രവർത്തകേതര ജീവനക്കാരുടെ പെൻഷനിൽ കാലോചിത വർധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP