Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി; കോടതി വിധിയുടെ ചെറിയൊരു ഭാഗം മാത്രമാണ് വന്നത്; അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ കണ്ണൂർ ഗസ്റ്റ് ഹൗസിൽ പിണറായി-ബെഹ്റ കൂടിക്കാഴ്‌ച്ച

സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി; കോടതി വിധിയുടെ ചെറിയൊരു ഭാഗം മാത്രമാണ് വന്നത്; അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ കണ്ണൂർ ഗസ്റ്റ് ഹൗസിൽ പിണറായി-ബെഹ്റ കൂടിക്കാഴ്‌ച്ച

കണ്ണൂർ: ഡിജിപിയായി ടി പി സെൻകുമാറിനെ നിയമിക്കണമെന്ന കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയും ഡിജിപി ലോകനാഥ് ബെഹ്‌റയും കൂടിക്കാഴ്‌ച്ച നടത്തി. കണ്ണൂർ ഗസ്റ്റ്ഹൗസിൽ വച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച്ച നടന്നത്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവയും കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം.

സുപ്രീംകോടതി വിധി കിട്ടിയശേഷം സെൻകുമാറിന്റെ കാര്യത്തിൽ നിയമപരമായ നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കി. സെൻകുമാറിനെ പൊലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി വിധിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയാിരുന്നു അദ്ദേഹം.

കോടതിവിധിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പൂർണ വിധി കൈയിൽ കിട്ടുമെന്നാണ് കരുതുന്നത്. വിധി കിട്ടി കഴിഞ്ഞാൽ നിയമപരമായി ചെയ്യാൻ കഴിയുന്നത് എന്താണോ, അതിന്റെ അടിസ്ഥാനത്തിൽ ആ നടപടികൾ സ്വീകരിക്കും. അതേസമയം കോടതി വിധി സ്വാഭാവികമായ നടപടി ക്രമം മാത്രമാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. സർക്കാർ എടുക്കുന്ന ഏത് നടപടിയും സ്വീകരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

സെൻകുമാറിനെ പൊലീസ് മേധാവിയായി തിരിച്ചെടുക്കണമെന്നാണ് കോടതി വിധി. സർക്കാരിന്റെ വാദങ്ങൾ തള്ളിയും സെൻകുമാറിനെ പുറത്താക്കിയ നടപടി റദ്ദാക്കിയുമാണ് സുപ്രീംകോടതിയുടെ വിധി. ജിഷ, പുറ്റിങ്ങൽ കേസുകളിൽ ഡിജിപി സെൻകുമാറിന്റെയും പൊലീസിന്റെയും സമീപനം ജനങ്ങൾക്ക് അതൃപ്തി ഉണ്ടാക്കിയെന്ന് കാണിച്ചായിരുന്നു പൊലീസ് മേധാവി സ്ഥാനത്തുനിന്നും പിണറായി സർക്കാർ അധികാരത്തിലേറി ആദ്യം തന്നെ ഇദ്ദേഹത്തെ നീക്കം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തികളിൽ ജനത്തിന് അതൃപ്തി ഉണ്ടായാൽ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് കോടതിയിൽ സർക്കാരിനായി അഭിഭാഷകർ ആദ്യം മുതൽ വാദിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP