Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡിജിപി സ്ഥാനത്തു നിന്നു മാറ്റുന്നതു സംബന്ധിച്ച് ഉത്തരവു കിട്ടിയിട്ടില്ല; വാശിപിടിച്ചു പദവിയിൽ ഇരിക്കില്ല; പഞ്ചനക്ഷത്ര ഹോട്ടലിലും ക്ലബ്ബിലും പോകുന്ന ആളുമല്ല; ബെഹ്‌റയല്ല താനെന്നും ടി പി സെൻകുമാർ

ഡിജിപി സ്ഥാനത്തു നിന്നു മാറ്റുന്നതു സംബന്ധിച്ച് ഉത്തരവു കിട്ടിയിട്ടില്ല; വാശിപിടിച്ചു പദവിയിൽ ഇരിക്കില്ല; പഞ്ചനക്ഷത്ര ഹോട്ടലിലും ക്ലബ്ബിലും പോകുന്ന ആളുമല്ല; ബെഹ്‌റയല്ല താനെന്നും ടി പി സെൻകുമാർ

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയെന്ന സർക്കാർ ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നു ഡിജിപി ടി പി സെൻകുമാർ. വാശിപിടിച്ചു സ്ഥാനത്ത് ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് ഇഷ്ടമല്ലായിരുന്നെങ്കിൽ മാന്യമായി പറയാമായിരുന്നു. വിശ്വാസമില്ലെങ്കിൽ പദവിയിൽ തുടർന്നിട്ടു കാര്യമില്ല. ഉത്തരവു ലഭിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സർവീസ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നും സുപ്രീം കോടതി വിധിയെക്കുറിച്ചു പരാമർശിച്ച് സെൻകുമാർ വ്യക്തമാക്കി. തിരുവനന്തപുരത്തു പൊലീസ് ആസ്ഥാനത്തു ഗാർഡ് ഓഫ് ഓണറിനുശേഷം മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ പദവിയിൽ നിന്ന് നീക്കിയതിൽ നിയമപരമായ പിശകുകളുണ്ട്. തന്റെ സ്ഥാനമാറ്റം സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും എതിരാണ്. ഓരോ സർക്കാരിനും അവരുടേതായ നയങ്ങളാണ്ടാവും.ലോക്നാഥ് ബെഹ്റയെ വേണമെന്ന് ആഗ്രഹമുള്ളവർക്ക് അദ്ദേഹത്തെ നിയമിക്കാം. എന്നാൽ സെൻകുമാറിന് സെൻകുമാറാവാനേ കഴിയൂ, ബെഹ്‌റയ്ക്ക് ബെഹ്റയും. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ക്ലബ്ബുകളിലും പോകുന്ന ആളല്ല താനെന്നും സെൻകുമാർ പറഞ്ഞു.

താൻ ഡി.ജി.പിയായി ചുമതലയേൽക്കുമ്പോൾ ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടായിരുന്നു. ദിവസേന 16 മണിക്കൂറോളം ജോലി ചെയ്തിരുന്നു, തനിക്ക് ചില ആദർശങ്ങളുണ്ട്. അത് അനുസരിച്ചാണ് ഇതുവരെ പ്രവർത്തിച്ചത്. ആരേയും അനാവശ്യമായി ഉപദ്രവിച്ചിട്ടില്ല. സർക്കാരിന് വേണ്ടാത്ത സാഹചര്യത്തിൽ വാശിപിടിച്ച് പദവിയിൽ ഇരിക്കാൻ താനില്ലെന്നും സെൻകുമാർ പറഞ്ഞു.

കഴിഞ്ഞ 35 വർഷത്തെ സേവനത്തിനിടെ സത്യസന്ധതയോടെയും ആത്മാർഥതയോടെയും നീതിപൂർവമായും പക്ഷപാതരഹിതവുമായാണ് പ്രവർത്തിച്ചതെന്നും നേരത്തെ അദ്ദേഹം ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെന്ന നിലയിൽ ഇത് തന്റെ അവസാന ഫേസ്‌ബുക് പോസ്റ്റാണെന്ന് വ്യക്തമാക്കിയാണ് സെൻകുമാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഐപിഎസിൽ ചേരുന്നതിന് മുമ്പ് 1981ൽ ഐഇഎസ് ഓഫീസറായാണ് താൻ ജോലി ആരംഭിച്ചത്. ഇത്രയും വർഷത്തെ സേവനത്തിനിടയിൽ സത്യസന്ധതയോടെയും ആത്മാർഥതയോടെയും നീതിപൂർവമായും പക്ഷപാതരഹിതവുമായാണ് പ്രവർത്തിച്ചത്. ഏതെങ്കിലും സ്ഥാനത്തിനായി ആരുടെയും പുറകെ പോയിട്ടില്ല.
അതുകൊണ്ടുതന്നെ സംതൃപ്തിയോടെയാണ് വിടവാങ്ങുന്നത്.

കരിയറിൽ ഒരിക്കൽപോലും സഹപ്രവർത്തകരോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല. തെളിവുകൾ നശിപ്പിക്കാനോ നിഷ്‌കളങ്കരായ ആളുകളെ കേസിൽ കുടുക്കാനോ ശ്രമിച്ചിട്ടില്ല. ഒരു പൊലീസ് ഓഫീസറെന്ന നിലയിൽ ഏറ്റവും വലിയ സംതൃപ്തി ഇതാണെന്നും സെൻകുമാർ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP