Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിദ്ദിഖിനെതിരെ മോദിക്കും സോണിയയ്ക്കും രാഹുലിനും നസീമ പരാതി നൽകും; ആരേയും ഭയക്കാതെ ജീവിക്കാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യം

സിദ്ദിഖിനെതിരെ മോദിക്കും സോണിയയ്ക്കും രാഹുലിനും നസീമ പരാതി നൽകും; ആരേയും ഭയക്കാതെ ജീവിക്കാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യം

കൊച്ചി: ക്യാൻസർ ബാധിതയായ ആദ്യ ഭാര്യയെ ഉപേക്ഷിച്ചെന്ന ആക്ഷേപം നേരിടുന്ന കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനുമായ ടി.സിദ്ദിഖിനെതിരായി താനുന്നയിച്ച പരാതികൾ ദേശീയ നേതാക്കൾക്ക് മുന്നിലെത്തിക്കാൻ നസീമ ഒരുങ്ങുന്നു.സിദ്ദിഖ് തന്നോട് ചെയ്ത ക്രൂരതകൾ പരാതിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും നൽകും.

ഈ കത്തിന്റെ ഒരോ കോപ്പികൾ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റേയും ക്യാൻസറിനോട് പോരാടി മരണമുഖത്ത് നിന്ന് തിരിച്ചെത്തിയ ഇന്നസെന്റ് എംപിക്കും അയക്കുമെന്നും നസീമ മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ അസുഖ വിവരങ്ങളും ഈ സമയം ഭർത്താവായിരുന്ന സിദ്ദിഖ് തന്നോട് പെരുമാറിയ വിധവും,അസുഖ ബാധിതയായ തന്നേയും രണ്ട് ആൺമക്കളേയും ഉപേക്ഷിച്ച് പോയി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതുമെല്ലാം കത്തിൽ സൂചിപ്പിക്കും.രണ്ടാം വിവാഹ ശേഷവും തന്നേയും മക്കളേയും സിദ്ദിഖ് വിടാതെ പിന്തുടരുകയാണെന്നും അർഹമായ നഷ്ടപരിഹാരം പോലും തരാതെ അയാൾ ഒളിച്ചു കളിക്കുകയാണെന്നും നസീമ ആരോപിക്കുന്നുണ്ട്.

സിദ്ദിഖിനെതിരായി ഗുരുതരമായ മറ്റു ചില ആരോപണങ്ങളും നസീമ തന്റെ പരാതിയിൽ ഉന്നയിക്കുമെന്നാണ് സൂചന.സിദ്ദിഖിന്റെ നടപടി തെറ്റായി പോയെന്ന് കെപിസിസി ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.എന്നാൽ തന്റെ ഏറ്റവും അടുത്ത യുവനേതാവിനെ രക്ഷിച്ചെടുക്കാൻ ഉമ്മൻ ചാണ്ടി പാർട്ടിക്കുള്ളിൽ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നസീമ ഭരണകൂടത്തിന് മുൻപിലേക്ക് തന്റെ പരാതിയുമായി ചെല്ലുന്നതന്നതും ശ്രദ്ദേയമാണ്. തനിക്ക് ആരേയും പേടിക്കാതെ ജീവിക്കാൻ ആവശ്യമായ സാഹചര്യമൊരുക്കണമെന്ന് കത്തിൽ ആവശ്യപ്പെടുമെന്നാണ് നസീമ ടീച്ചർ പറയുന്നത്.

കേരളത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉൾപ്പെടെയുള്ളവർ സിദ്ദിഖിനെതിരായ നിലപാടാണ് ഇപ്പോഴും കൈക്കൊള്ളുന്നത്.ഉമ്മൻ ചാണ്ടിയുടെ സിദ്ദിഖ് അനുകൂല നിലപാട് സോണിയ ഗാന്ധിയെ കൊണ്ട് തിരുത്തിക്കുക എന്നതും നസീമ ലക്ഷ്യമിടുന്നു.ഇന്നസെന്റിനും വിഎസിനും പരാതി എത്തിക്കുന്നതിലൂടെ പ്രശ്‌നം രാഷ്ട്രീയമായ തലത്തിലേക്ക് വളരുമെന്നതും തീച്ചയാണ്.വി എസ് കൈക്കൊള്ളുന്ന സ്ത്രീ പക്ഷ നിലപാട് തനിക്ക് ലഭിക്കേണ്ട നീതി പെട്ടന്നാക്കുമെന്നും നസീമ കണക്കുകൂട്ടുന്നു.

ഗാർഹിക പീഡനം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി നസീമ നൽകിയ പരാതി കോഴിക്കോട് ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.രണ്ടു തവണ സമൻസ് അയച്ചിട്ടും കേസിൽ ഇത് വരെ സിദ്ദിഖ് കോടതിയിൽ ഹാജരായിട്ടില്ല.

ഈ സാഹചര്യത്തിലാണ് കൂടുതൽ പരാതികളുമായി തന്റെ മുൻഭർത്താവിനെതിരായി രംഗത്ത് വരാൻ നസീമയെ പ്രേരിപ്പിച്ചിരിക്കുന്നത്.കുട്ടികളെ കുറച്ച് ദിവസത്തേക്ക് തന്നോടൊപ്പം വിടണമെന്ന സിദ്ദിഖിന്റെ ഹർജിയും കോടതിയുടെ പരിഗണനയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP