Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലാഖിന് നിയമസാധുത നല്കണമെന്ന ഭർത്താവിന്റെ ആവശ്യം മലപ്പുറം കുടുംബക്കോടതി തള്ളി; ഇസ്ലാമിക നിയമപ്രകാരം വിവാഹമോചനത്തിന് വ്യക്തമായ കാരണം വേണമെന്ന് കോടതി; അരീക്കോട് സ്വദേശിയുടെ ഹർജി തള്ളിയത് മധ്യസ്ഥശ്രമം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി

തലാഖിന് നിയമസാധുത നല്കണമെന്ന ഭർത്താവിന്റെ ആവശ്യം മലപ്പുറം കുടുംബക്കോടതി തള്ളി; ഇസ്ലാമിക നിയമപ്രകാരം വിവാഹമോചനത്തിന് വ്യക്തമായ കാരണം വേണമെന്ന് കോടതി; അരീക്കോട് സ്വദേശിയുടെ ഹർജി തള്ളിയത് മധ്യസ്ഥശ്രമം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി

മലപ്പുറം: ഭാര്യയെ മൊഴിചൊല്ലിയ നടപടിക്കു നിയമസാധുത നൽകണമെന്ന ഭർത്താവിന്റെ അപേക്ഷ മലപ്പുറം കുടുംബകോടതി തള്ളി. ഇസ്ലാമിക നിയമപ്രകാരം തലാഖിന് വ്യക്തമായ കാരണം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി തള്ളിയത്. വ്യക്തമായ കാരണമില്ലാതെ തലാഖ് അനുവദിക്കാനാവില്ലെന്നും ദമ്പതികൾക്കിടയിൽ ബന്ധുക്കൾ ഇടപെട്ട് അനുരഞ്ജനത്തിനു ശ്രമം നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അരീക്കോട് പാവണ്ണ സ്വദേശി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 2012ലാണ് ഇയാൾ ഭാര്യയെ തലാഖ് ചൊല്ലിയത്. ഇതിന് നിയമസാധുത നൽകണമെന്നായിരുന്നു ഹർജി. മൊഴി ചൊല്ലിയശേഷവും ഭാര്യയ്ക്കു താൻ ജീവനാശം നല്കുന്നുണ്ടെന്നും ഇദ്ദേഹം അറിയിച്ചു.

എന്നാൽ, തലാഖിന് മുമ്പ് മധ്യസ്ഥശ്രമം നടത്തിയിരുന്നോ എന്ന് കോടതി ചോദിച്ചു. ഇതിന് നടന്നിരുന്നെന്ന് ഹർജിക്കാരൻ മറുപടി നൽകിയെങ്കിലും ഇക്കാര്യം കോടതിയിൽ സ്ഥാപിക്കാനായില്ല.

ഇസ്ലാമിക നിയപ്രകാരം തലാഖ് ചൊല്ലുന്നതിന് മുമ്പ് ഭാര്യയുടെയും ഭർത്താവിന്റെയും വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ മധ്യസ്ഥത ഉൾപ്പെടെ പല ഘട്ടങ്ങളും കടന്നുപോകേണ്ടതുണ്ട്. ഇതു പാലിക്കാത്തതിനാൽ തലാഖ് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP