Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലവർഷക്കെടുതിയിൽ സഹായവുമായി തമിഴ്‌നാട് എംഎ‍ൽഎ; പ്രളയം നേരിടുന്ന കേരളത്തിനായി കൗണ്ടപാളയം എംഎ‍ൽഎയുടെ വകയായി 16,000 കിലോ അരി; കേരളത്തെ കൈവിടാതെ അയൽ സംസ്ഥാനങ്ങൾ

കാലവർഷക്കെടുതിയിൽ സഹായവുമായി തമിഴ്‌നാട് എംഎ‍ൽഎ; പ്രളയം നേരിടുന്ന കേരളത്തിനായി കൗണ്ടപാളയം എംഎ‍ൽഎയുടെ വകയായി 16,000 കിലോ അരി; കേരളത്തെ കൈവിടാതെ അയൽ സംസ്ഥാനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രളയക്കെടുതി നാശംവിതച്ച കേരളത്തിന് കൈത്താങ്ങായി സഹോദര സംസ്ഥാനത്തെ എംഎ‍ൽഎ. തമിഴ്‌നാട് കൗണ്ടപാളയം മണ്ഡലത്തിലെ എംഎ‍ൽഎയായ അറുകുട്ടിയാണ് 16,000 കിലോ അരി കേരളത്തിലേ്ക്ക് സംഭാവന നൽകി മാതൃകയായത്. ഡി.എം.കെ എംഎ‍ൽഎ കൂടിയായ അറുകുട്ടി ഇതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്ക് വഴി പങ്കുവെച്ചു. ഒരു വലിയ ലോറിയിലാണ് അരി കേരളത്തിലേക്ക് അയക്കുക. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹനമായി അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി പേരാണ് എത്തിചേർന്നിട്ടുള്ളത്. തെന്നിന്ത്യൻ സിനിമാ താരങ്ങളൊക്കൊ തന്നെ സഹായവുമായി രംഗത്തെത്തിയിരുന്നു.

1831 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായതായാണ് കഴിഞ്ഞ ദിവസത്തെ കണക്കുകൾ സൂചിപ്പിച്ചത്. ഇന്നലെ പുലർച്ചെ 3.35ഓടെ മുല്ലപെരിയാർ തുറന്നതിനെ തുടർന്നുണ്ടായ കെടുതികൾ ഇതിൽ പെടില്ല.100 കോടിയുടെ അടിയന്തര ധനസഹായമാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതേ തുടർന്നാണ് ജനങ്ങളിൽ നിന്നും സന്നദ്ധ പ്രവർത്തകരിൽ നിന്നും പണം സ്വരൂപിക്കാൻ കേരള സർക്കാർ മുന്നിട്ടിറങ്ങിയത്.ഇന്നത്തെ സ്വാതന്ത്ര്യ ദിന പരേഡിൽ മുഖ്യമന്ത്രി എല്ലാവരോടും സഹായങ്ങൾ അഭ്യർത്ഥിച്ചിരുന്നു. ഏത് തുകയും ചെറുതല്ലെന്നും, ഏത് തുകയും വലുതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറുകുട്ടി എംഎ‍ൽഎയുടെ സഹായം വലിയ രീതിയിൽ കേരളത്തിനും, ദുരിതാശ്വാസ ക്യാംപുകൾക്കും ഉപകാരപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP