Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വളവ് തിരിയുന്നതിനിടെ കേബിൾകുഴിൽ ടയർ അകപ്പെട്ട് ടാങ്കർ ലോറി മറിഞ്ഞു; രക്ഷാപ്രവർത്തനത്തിനിടെ പുറത്തേക്കൊഴുകിയ ഇന്ധനം കത്തിപ്പടർന്നു; താനൂരിൽ ഒഴിവായത് വൻ ദുരന്തം

വളവ് തിരിയുന്നതിനിടെ കേബിൾകുഴിൽ ടയർ അകപ്പെട്ട് ടാങ്കർ ലോറി മറിഞ്ഞു; രക്ഷാപ്രവർത്തനത്തിനിടെ പുറത്തേക്കൊഴുകിയ ഇന്ധനം കത്തിപ്പടർന്നു; താനൂരിൽ ഒഴിവായത് വൻ ദുരന്തം

എംപി റാഫി

മലപ്പുറം: വിമാന ഇന്ധംകൊണ്ടു പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞ് താനൂരിൽ വൻ തീപിടിത്തം. താനൂർ പരപ്പനങ്ങാടി റോഡിൽ ജോതി വളവിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം.

വളവ് തിരിയുന്നതിനിടെ കേബിൾകുഴിൽ ടയർ അകപ്പെട്ട് മറിയുകയായിരുന്നു. ടാങ്കർ ലോറിയിലെ നാലു പാർട്ടുകളിൽ മൂന്നു പാർട്ട് ഇന്ധനം പൂർണമായും ചോർന്നു. ക്രൈൻ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ബാക്കിയുള്ള ഇന്ധനം പുറത്തേക്കൊഴുകുകയും സ്ഥലത്ത് തീപിടിത്തം ഉണ്ടാവുകയുമായിരുന്നു. നാട്ടുകാരിൽ ചിലർ തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം. ഇന്ധനം ഒഴുകിയ സ്ഥലത്ത് വലിയ തീഗോളം പടരുകയും സമീപത്തെ മരങ്ങൾക്കും വാഹനങ്ങൾ്ക്കും തീപിടിക്കുകയുമായിരുന്നു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 20000 ലിറ്ററിൽ 5000 ലീറ്ററിൽ അതികം പൂർണമായും ഇന്ധനം ഒഴുകിയിട്ടുണ്ട്.

എറണാകുളം റിഫൈനറിൽ നിന്നും കിരിപ്പൂർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന ഏവിയേഷൻ ഫ്യുവലുമായി വന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. ടാങ്കർ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. ടാങ്കർ മറിഞ്ഞ ശേഷം ഇരുവരും ചാടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ ചേർത്തല സ്വദേശി ബി സനീഷ്, ക്ലീനർ ചാലക്കുടി സ്വദേശി പി.ആർ അരുൺ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവം നടന്നയുടനെ ഡ്രൈവർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും ശേഷം 4.50ഓടെ തിരൂർ, മലപ്പുറം യൂണിറ്റുകളിൽ നിന്നായി 35 ഫയർഫോയ്‌സ് ഉദ്യോഗസ്ഥരും തിരൂർ ഡിവൈഎസ്‌പി കെ.വി സന്തോഷ്, താനൂർ സി.ഐ പി.ആർ ബിജോയ്, എസ്.ഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള 45ഓളം പൊലീസുകാരും സ്ഥലത്തെത്തി.

തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പെട്രോൾ, ഡീസൽ എന്നിവയെ അപേക്ഷിച്ച് അപകട സാധ്യത കുറവുള്ള ഇന്ധനമാണ് ഏവിയേഷൻ ഫ്യുവൽ. എന്നാൽ ഇത് കൂടുതൽ ശ്വസിക്കുകയും വെള്ളത്തിൽ കലരുകയും ചെയ്താൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. താനൂരിൽ മറിഞ്ഞ ടാങ്കറിൽ നിന്നും ഇന്ദനം ഓഡയിലേക്കും സമീപത്തെ കനോലി കനാലിലേക്കും ഒഴുകി. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സമീപത്തുണ്ട്. രാവിലെ 9.40ഓടെ രാമനാട്ടുകരയിൽ നിന്നും മൂന്ന് ക്രൈനുകൾ എത്തി ടാങ്കർ ഉയർത്തി. രണ്ടര മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷമായിരുന്നു ടാങ്കർ നിവർത്താൻ സാധിച്ചത്.

രക്ഷാ പ്രവർത്തനത്തിനിടെ ക്രൈൻ ജീവനക്കാരൻ ടാങ്കറിൽ നിന്നും വീണു. എന്നാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കൂടിനിന്ന നാട്ടുകാരിൽ ചിലർ ഓടയിലൂടെ ഒഴുകിയ ഇന്ധനത്തിൽ തീയിട്ടു. ഇതോടെ സമീപത്ത് തീപടർന്നു പിടിക്കുകയായിരുന്നു. തീ പടർന്നതോടെ സമീപത്തെ രണ്ടു വാഹനങ്ങളും മരങ്ങളും കത്തി നശിച്ചു. തീപടർന്നതോടെ പ്രദേശത്ത് ഏറെ നേരം പരിഭ്രാന്തി പരത്തി. ടാങ്കർ ഉയർത്തുന്നതിനിടെ തീ അണക്കൽ പ്രവർത്തിയിലും ഫയർഫോയ്‌സ് ഉദ്യോഗസ്ഥർ തന്നെ നടത്തേണ്ടി വന്നു. തീയിട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കനാലിലൂടെ അഞ്ചു കിലോമീറ്റർ ദൂരത്തേക്ക് ഇന്ധനം ഒഴുകിയിട്ടുണ്ട്. ഇവിടെ ഇനിയും അപടം ഇല്ലാതിരക്കാൻ പൊലീസ് റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുൻകരുതൽ എടുത്തുവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP