Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ പൊതുവേദിയിൽ എത്തിയ പെൺകുട്ടിയുടെ ചിത്രങ്ങൾ അശ്ലീല കമന്റുകൾ ചേർത്ത് പ്രചരണം; വേദിയിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി പ്രചരിച്ചത് മഹാവിവരക്കേട്; ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ പരാതിയിർ കേസ് എടുത്ത് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ പൊതുവേദിയിൽ എത്തിയ പെൺകുട്ടിയുടെ ചിത്രങ്ങൾ അശ്ലീല കമന്റുകൾ ചേർത്ത് പ്രചരണം; വേദിയിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി പ്രചരിച്ചത് മഹാവിവരക്കേട്; ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ പരാതിയിർ കേസ് എടുത്ത് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

മലപ്പുറം: താനൂരിൽ വീട് ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്ക് നിവേദനംനൽകിയ പെൺകുട്ടിക്കെതിരേ സമൂഹമാധ്യമങ്ങളിൽ അപവാദപ്രചാരണം. നിവേദനം നൽകുന്ന ചിത്രത്തോടൊപ്പമാണ് അസഭ്യവാക്കുകൾ പ്രചരിക്കുന്നത്. മുഖ്യമന്ത്രി, താനൂർ എംഎ‍ൽഎ. എന്നിവരെയും വ്യക്തിഹത്യ ചെയ്യുന്നതാണ് ചിത്രങ്ങൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്.

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നീചമായ ശബ്ദസന്ദേശവും മോർഫ്ചെയ്ത ഫോട്ടോകളും പ്രചരിപ്പിക്കുന്നതായി പെൺകുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. അവിവാഹിതയായ തന്റെ ജീവിതം പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. വ്യക്തിഹത്യക്കുപിന്നിൽ മുസ്ലിംലീഗ് പ്രവർത്തകരാണെന്നും പെൺകുട്ടി ആരോപിച്ചു. സംഭവത്തിൽ ഡി.ജി.പി, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ, സൈബർസെൽ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവർക്ക് പെൺകുട്ടി പരാതിനൽകിയിട്ടുണ്ട്. മാർച്ച് 17ന് താനൂരിൽ നടന്ന പരിപാടിയിലാണ് നിവേദനം നൽകിയത്.

തീരദേശത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമം സംബന്ധിച്ചായിരുന്നു നിവേദനം. നേതാക്കളുടെ ഒത്താശയോടെയാണ് മുസ്ലിംലീഗ് പ്രവർത്തകർ താനൂരിൽ അക്രമം അഴിച്ചുവിടുന്നതെന്ന് സി.പി.എം. താനൂർ ഏരിയാ സെക്രട്ടറി ഇ. ജയൻ ആരോപിച്ചു. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുകയെന്ന തന്ത്രമാണ് ലീഗ് തീരദേശത്ത് പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെൺകുട്ടിക്ക് എതിരായ പ്രചരണത്തിൽ പ്രതിഷേധം സി.പി.എം ശക്തമാക്കും.

രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ച അരക്ഷിതാവസ്ഥയിലാണ് താനൂർ-പരപ്പനങ്ങാടി മേഖലയിലെ തീരപ്രദേശങ്ങൾ. അതിനിടെയാണ് പുതിയ പരാതിയുമായി സി.പി.എം സജീവമാകുന്നത്. മലപ്പുറം തെരഞ്ഞെടുപ്പിലും ഇത് ചർച്ചയാക്കും. 62 വർഷമായി മുസ്ലിംലീഗ് കുത്തകയാക്കി വച്ച താനൂർ നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാർത്ഥി വി.അബ്ദുറഹ്മാൻ അട്ടിമറി ജയം നേടിയതോടെയാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്. താനൂരിലെ ജയത്തിന്റെ പേരിൽ ഇടതുപക്ഷം ആക്രമം അഴിച്ചുവിടുന്നുവെന്ന് യുഡിഎഫ് ആരോപിക്കുമ്പോൾ കുത്തക സീറ്റ് നഷ്ടപ്പെട്ട ലീഗ് മേഖലയിൽ കലാപം നടത്തുകയാണെന്നാണ് എൽഡിഎഫിന്റെ പരാതി.

കഴിഞ്ഞ മാർച്ച് 13-ന് രാത്രിയിലാണ് താനൂരിന്റെ തീരദേശമേഖലകളിൽ വ്യാപകമായ രീതിയിൽ അക്രമങ്ങൾ നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പലതവണ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായിരുന്നു ആ രാത്രിയിൽ അരങ്ങേറിയ അക്രമസംഭവങ്ങളെന്നാണ് ആക്ഷേപം. പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതും ഇരുവിഭാഗങ്ങളും പരസ്പരം നൽകിയതുമായി 37-ഓളം കേസുകൾ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം കൂടി നൂറുകണക്കിന് പേർ പ്രതികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP