Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവൻ കാക്കാൻ രാപകൽ അധ്വാനിച്ചവരുടെ കൂടെ ഈ വില്ലന്മാരും; കുട്ടനാട്ടിലും ചെങ്ങന്നൂരിലും പുതുവഴിതെളിച്ചു ഇവർ ഇരച്ചു കയറി മറ്റുള്ളവരുടെ ജീവൻ കാത്തു; മരണപ്പാച്ചിൽ നടത്തി ജീവൻ എടുക്കുന്നതിൽ റെക്കോർഡിട്ട് എല്ലാവരുടെയും വെറുപ്പ് സമ്പാദിച്ച ടിപ്പറും ടോറസും പെട്ടന്ന് ഹീറോകളായി

ജീവൻ കാക്കാൻ രാപകൽ അധ്വാനിച്ചവരുടെ കൂടെ ഈ വില്ലന്മാരും; കുട്ടനാട്ടിലും ചെങ്ങന്നൂരിലും പുതുവഴിതെളിച്ചു ഇവർ ഇരച്ചു കയറി മറ്റുള്ളവരുടെ ജീവൻ കാത്തു; മരണപ്പാച്ചിൽ നടത്തി ജീവൻ എടുക്കുന്നതിൽ റെക്കോർഡിട്ട് എല്ലാവരുടെയും വെറുപ്പ് സമ്പാദിച്ച ടിപ്പറും ടോറസും പെട്ടന്ന് ഹീറോകളായി

ചങ്ങനാശ്ശേരി: ടോറസ് ലോറികൾ എന്നാൽ റോഡുകളിലെ നിരത്തുകളിലെ ചെറുവാഹനക്കാരുടെ ഭീതിസ്വപ്‌നമായിരുന്നു. കരിങ്കല്ലും മണ്ണും കയറ്റി ചീറിപ്പായുന്ന ടോറസ് ലോറികൾ ഇടിച്ച് ജീവൻ പൊലിഞ്ഞവർ നിരവധിയാണ്. അങ്ങനെ ജനമനസുകളിൽ വില്ലൻ പരിവേഷമുള്ള ടോറസ് ലോറികൾ മഴക്കെടുതി ദുരിതാശ്വാസ വേളയിൽ ഹീറോ വേഷം കെട്ടി. നിരത്തുകളിലെ ജീവനെടുക്കുന്ന കൂട്ടർ നിരവധി ജീവനുകൾ രക്ഷിച്ചു കൊണ്ടാണ് പുതുമതൃക തീർത്തത്.

കണ്ണെത്താദൂരത്തോളം വെള്ളം നിറഞ്ഞുകിടക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ രക്ഷാപ്രവർത്തനമായിരുന്നു ടോറാസ് ലോറിയിലുടെ നടന്നത്. ഓരോ ടോറസ് ലോറിയും മനയ്ക്കച്ചിറയ്ക്കു സമീപത്തേക്കെത്തുമ്പോൾ രക്ഷാപ്രവർത്തകരും സന്നദ്ധസംഘടനാ പ്രവർത്തകരും പൊലീസും ജാഗരൂകരാകും. ലോറിയുടെ ക്യാബിനിലും ലോഡുകയറ്റുന്ന ഭാഗത്തും നിറഞ്ഞ് ജനങ്ങൾ. ഇങ്ങനെ 20,000 പേരെയാണ് കഴിഞ്ഞ നാലുദിവസത്തിനിടെ ടോറസ് ലോറികളിൽ രക്ഷിച്ച് മനയ്ക്കച്ചിറയിലെത്തിച്ചത്. ഇങ്ങനെ ടോറസ് ലോറിക്ക് വില്ലൻ രൂപത്തിൽ നിന്നും ഹീറോ പരിവേഷം വരികയായിരുന്നു.

ഒരു ടോറസ് ലോറിയിൽ കയറി 60 പേർവരെ എത്തുന്നു. ഗർഭിണികളെയും പിഞ്ചുകുഞ്ഞുങ്ങളെയും പ്രായമായവരെയും ഡ്രൈവറുടെ ക്യാബിനിൽ കയറ്റും. ബാക്കിയുള്ളവരെ ഏണിയുടെ സഹായത്തോടെയാണ് പുറകിൽ കയറ്റുന്നത്. യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളവരെ ആംബുലൻസിൽ ചങ്ങനാശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലേക്കും കോട്ടയം മെഡിക്കൽ കോളേജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുന്നു. ടോറസ് ലോറികളിൽ എത്തുന്നവരെ കോട്ടയത്തെയും തിരുവല്ലയിലെയും വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകാൻ കെ.എസ്.ആർ.ടി.സി.യുടെ സേവനവും ലഭ്യമാക്കി.

രാമങ്കരി, മാമ്പുഴക്കരി, തായങ്കരി, പള്ളിക്കൂട്ടുമ്മ, പുളിങ്കുന്ന് ഭാഗങ്ങളിൽനിന്ന് രണ്ടരമണിക്കൂറെടുത്താണ് ആളുകളെ മനയ്ക്കച്ചിറയിൽ എത്തിക്കുന്നത്. ഇവിടെ ഡിവൈഎഫ്ഐ., ബിജെപി., സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണവിതരണവുമുണ്ട്. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ക്യാമ്പും സജ്ജം.

പാലാത്ര കൺസ്ട്രക്ഷൻ, ക്യാപിറ്റൽ ഏജൻസീസ്, ടിപ്പർ ലോറി ഓണേഴ്‌സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ 30 ടോറസ് ലോറിയാണ് നാലുദിവസമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവർത്തന രംഗത്തെ ഇടപെടലോടെ ടോറസിന്റെ സൽപ്പേര് വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് പൊതുവിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP