Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നികുതി വർദ്ധനവിൽ യുഡിഎഫിൽ ഭിന്നതയില്ല; തീരുമാനം നടപ്പാക്കാൻ സർക്കാരിന് അറിയാമെന്ന് ഉമ്മൻ ചാണ്ടി

നികുതി വർദ്ധനവിൽ യുഡിഎഫിൽ ഭിന്നതയില്ല; തീരുമാനം നടപ്പാക്കാൻ സർക്കാരിന് അറിയാമെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: വെള്ളക്കരം അടക്കമുള്ള നികുതി വർദ്ധിപ്പിച്ച സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ പ്രതിപക്ഷത്തിന് വഴങ്ങില്ലെന്ന നിലപാടിന് വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. നികുതി വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കാൻ സർക്കാരിന് അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. നികുതി വർദ്ധന സംബന്ധിച്ച് പാർട്ടിയിലോ സർക്കാരിലോ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

നികുതി വർദ്ധന നടപ്പാക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് കാര്യമാക്കുന്നില്ല. പ്രതിപക്ഷത്തോട് ചോദിച്ചിട്ടല്ല സർക്കാർ തീരുമാനങ്ങൾ നടപ്പാക്കുന്നത്. എടുത്ത തീരുമാനം നടപ്പാക്കാൻ സർക്കാരിന് നല്ലതു പോലെ അറിയാം. സർക്കാരിന് ദുരഭിമാനമോ പിടിവാശിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലും യു.ഡി.എഫിലും പ്രശ്‌നമുണ്ടാക്കാമെന്ന് ആരും കരുതേണ്ട. പാർട്ടിയും സർക്കാരും മുന്നണിയും ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോവുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നികുതി വർധനയ്‌ക്കെതിരെ സിപിഐ(എം) രംഗത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. വർധിപ്പിച്ച വെള്ളക്കരവും ഭൂനികുതിയും അടയ്ക്കരുതെന്ന് സി പി എം ആവശ്യപ്പെട്ടിരുന്നു. ഇവ പാർട്ടി അംഗങ്ങളും അനുഭാവികളും അടയ്ക്കില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഭൂനികുതിയും വെള്ളക്കരവും സർക്കാർ വർധിപ്പിച്ചത്. അധിക നികുതി അടയ്ക്കരുതെന്ന സിപിഐ(എം) ആഹ്വാനത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ എതിർത്തിരുന്നു. കൂടാതെ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP