Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമസഭ വിളിക്കില്ല, ധവളപത്രവുമില്ലെന്ന് കെ എം മാണി, ഓർഡിനൻസ് ഇറക്കിയാൽ മതിയെന്നും ധനമന്ത്രി

നിയമസഭ വിളിക്കില്ല, ധവളപത്രവുമില്ലെന്ന് കെ എം മാണി, ഓർഡിനൻസ് ഇറക്കിയാൽ മതിയെന്നും ധനമന്ത്രി

കൊച്ചി: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രമിറക്കില്ലെന്ന് ധനമന്ത്രി കെ.എം.മാണി വ്യക്തമാക്കി. ധനസ്ഥിതി ചർച്ച ചെയ്യാൻ നിയമസഭ സമ്മേളനവും വിളിക്കില്ലെന്നും ധനമന്ത്രി കെ.എം. മാണി പറഞ്ഞു.

നികുതി കൂട്ടി അധിക വിഭവ സമാഹരണത്തിന് സർക്കാർ തയ്യാറാകുന്ന സാഹചര്യത്തിൽ നിയമസഭ വിളിച്ചു ചേർത്ത് സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കണമെന്നും സിപിഐ(എം). സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നിലപാട് എടുത്തിരുന്നു. ഇവ രണ്ടും ധനമന്ത്രി തള്ളികളയുകയാണ്. നിയമസഭ വിളിച്ചു ചേർക്കാതെ തന്നെ നികുതി നിർദ്ദേശങ്ങളുയർത്താൻ ജനാധിപത്യ സർക്കാരിനാകുമെന്നാണ് മാണിയുടെ നിലപാട്. നിയമസഭ വിളിക്കേണ്ട സാഹചര്യമില്ല. ആവശ്യമെങ്കിൽ ഓർഡിനൻസിലൂടെ മാറ്റങ്ങൾ സർക്കാരിന് കൊണ്ടുവരാമെന്നും മാണി വിശദീകരിക്കുന്നു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല. സാമ്പത്തിക ഞെരുക്കം മാത്രമാണുള്ളത്. ധനകാര്യ മാനേജ്‌മെന്റിൽ സുതാര്യത ഇപ്പോഴുമുണ്ട്. സാമ്പത്തിക സ്ഥിതിയിൽ ദുരൂഹത വരുമ്പോഴാണ് ധവളപത്രമിറക്കുക. അതുകൊണ്ട് തന്നെ പിണറായിയുടെ ആവശ്യം അംഗീകരിക്കേണ്ട സാഹചര്യമില്ലെന്നും മാണി വിശദീകരിക്കുന്നു. നികുതി കൂട്ടാനുള്ള അധികാരം നിയമാനുസൃതമായി സർക്കാരിനുണ്ട്. അതുമാത്രമേ ചെയ്തിട്ടുള്ളൂവെന്നും മാണി പറഞ്ഞു.

സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാവശ്യ ചെലവുമാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് കേരളാ കോൺഗ്രസ് ബി. ചെയർമാൻ ബാലകൃഷ്ണ പിള്ള വിമർശിച്ചിരുന്നു. ഇതിനും മാണി മറുപടി നൽകുന്നു. ബജറ്റിൽ ഉള്ളതിനേക്കാൾ ചെലവ് വന്നതാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണം. സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാവശ്യ ചെലവുമാണ് ഇതിന് വഴി വച്ചതെന്ന് പറയുന്നതിൽ സത്യമില്ല. കുരുടൻ ആനയെകണ്ടതു പോലെ നടത്തുന്ന വിമർശനമാണിതെന്നും മാണി പറഞ്ഞു.

അതിനിടെ നിയമം കൈയിലെടുത്ത് സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ആരേയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. നികുതി ബഹിഷ്‌കരിക്കാനുള്ള സിപിഐ(എം). ആഹ്വാനം നിയമം കൈയിലെടുക്കലാണ്. ജനാധിപത്യത്തിൽ നികുതി പരിക്കാനുള്ള സർക്കാരിന്റെ അവകാശത്തെയാണ് സിപിഐ(എം). ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അത് അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP