Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹർത്താൽ ദിനവും ഇനി തൃശൂരിൽ ടാക്‌സി ഓടും; എല്ലാ ദിവസവും ശുഭയാത്രയ്ക്ക് റയിൽവേ സ്‌റ്റേഷനിലെ 60 ടാക്‌സികൾ ഇനി ഉണ്ടാകും; ക്യാൻസർ രോഗികൾക്ക് സൗജന്യയാത്രയും ഒരുക്കും

ഹർത്താൽ ദിനവും ഇനി തൃശൂരിൽ ടാക്‌സി ഓടും; എല്ലാ ദിവസവും ശുഭയാത്രയ്ക്ക് റയിൽവേ സ്‌റ്റേഷനിലെ 60 ടാക്‌സികൾ ഇനി ഉണ്ടാകും; ക്യാൻസർ രോഗികൾക്ക് സൗജന്യയാത്രയും ഒരുക്കും

തൃശൂർ: ഹർത്താൽ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ആരും പേടിക്കേണ്ട. നിങ്ങൾക്ക് യാത്ര ചെയ്യാൻ അവിടെ ടാക്‌സികൾ ഉണ്ടായിരിക്കും. തൃശൂർ റയിൽവേ സ്‌റ്റേഷനിലെ 60 ടാക്‌സികൾ ഇനി മുതൽ ഹർത്താൽ ദിവസവും യാത്രക്കാർക്കു തുണയാകും.

ഹർത്താലുകൾക്കു പണിമുടക്കുന്ന പതിവ് അവസാനിപ്പിക്കാമെന്നാണ് ടാക്‌സി ഡ്രൈവർമാരുടെ കൂട്ടായ്മയുടെ തീരുമാനം. തൃശൂർ സ്‌റ്റേഷനിൽ ട്രെയിനിറങ്ങുന്ന കാൻസർ ബാധിതരടക്കം അവശനിലയിലുള്ള രോഗികൾക്ക് ജില്ലയിലെ ഏതു ഭാഗത്തേക്കും സൗജന്യയാത്ര, സർക്കാർ നിശ്ചയിച്ചിട്ടുള്ളതിലും കുറഞ്ഞ യാത്രാക്കൂലി എന്നിങ്ങനെ മാതൃകാപരമായ തീരുമാനങ്ങളും ഈ കൂട്ടായ്മയിൽ ഉണ്ടായി.

ഓരോ ഹർത്താൽ ദിവസവും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ അനുഭവിക്കുന്ന യാത്രാദുരിതം കണ്ടുംകേട്ടുമാണ് ഡ്രൈവർമാരുടെ തീരുമാനം. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എസ്ടിയു എന്നീ ട്രേഡ് യൂണിയൻ നേതാക്കളും പ്രവർത്തകരുമടങ്ങുന്ന ടാക്‌സി ഡ്രൈവർമാർ ഒറ്റക്കെട്ടായാണ് ഹർത്താലിനു 'വിട പറയാമെന്നു തീരുമാനമെടുത്തത്. ഹർത്താൽ ദിവസങ്ങളിൽ റയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെ ജില്ലയിലെവിടേക്കും എത്തിക്കാൻ സന്നദ്ധരായി ടാക്‌സിക്കാരുണ്ടാകും.

ഹർത്താൽ അനുകൂലികൾ പ്രശ്‌നമുണ്ടാക്കാനെത്തിയാൽ ഇവർക്കു പൊലീസ് സംരക്ഷണം നൽകാമെന്ന ഉറപ്പുമായി സ്‌റ്റേഷൻ മാനേജർ ജോസഫ് നൈനാൻ ഡ്രൈവർമാരുടെ ഒപ്പമുണ്ട്. സ്‌റ്റേഷനിൽ വന്നിറങ്ങുന്ന കാൻസർ ബാധിതരടക്കമുള്ള രോഗികൾക്ക് ജില്ലയിലെവിടേക്കും സൗജന്യ യാത്ര ഒരുക്കും. ചികിത്സാ രേഖകൾ കാണിക്കണമെന്നു മാത്രം. സർക്കാർ നിശ്ചയിച്ചിട്ടുള്ള യാത്രാക്കൂലിയേക്കാൾ കുറച്ചേ യാത്രക്കാരിൽ നിന്നു വാങ്ങൂ എന്നതാണ് മറ്റൊരു പ്രധാന തീരുമാനം.

യാത്രാക്കൂലി ബോർഡ് രൂപത്തിൽ ടാക്‌സി സ്റ്റാൻഡിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ടാക്‌സി സ്റ്റാൻഡിന്റെ ഒരുഭാഗത്ത് പൂന്തോട്ടമുണ്ടാക്കി ഡ്രൈവർമാരുടെ ചെലവിൽ സംരക്ഷിക്കും. ഈ തീരുമാനങ്ങളെല്ലാം മെയ്‌ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP