Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചായസൽക്കാരത്തിനായി കെഎം മാണി ഖജനാവിൽ നിന്ന് ചെലവിട്ടത് 16.35 ലക്ഷം; മുഖ്യമന്ത്രിയും മോശക്കാനല്ല; മാന്യന്മാർ മഞ്ഞളാംകുഴി അലിയും പിജെ ജോസഫും

ചായസൽക്കാരത്തിനായി കെഎം മാണി ഖജനാവിൽ നിന്ന് ചെലവിട്ടത് 16.35 ലക്ഷം; മുഖ്യമന്ത്രിയും മോശക്കാനല്ല; മാന്യന്മാർ മഞ്ഞളാംകുഴി അലിയും പിജെ ജോസഫും

തിരുവനന്തപുരം: അതിഥികളെ സൽക്കരിക്കുന്നതിൽ ഒരു കുറവും വരുത്താത്തവരാണ് നമ്മുടെ മന്ത്രിമാർ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നാല് വർഷം കൊണ്ട് അതിഥികളെ ചായ കൊടുത്ത് സ്വീകരിക്കുന്നതിൽ നമ്മുടെ മന്ത്രിമാർ ഒരു പിശുക്കും കാട്ടാറില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയുമെല്ലാം ഇക്കാര്യത്തിൽ മുന്നിൽ തന്നെ.

ചായ സൽക്കാരത്തിനായി ധനമന്ത്രി കെ.എം.മാണി ചെലവഴിച്ചത് 16,35,346 രൂപ. മാണിതന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. 14,60,507 രൂപയാണ് മുഖ്യമന്ത്രി ഈ ഇനത്തിൽ ചെലവാക്കിയത്. ഏറ്റവും കുറവ് തുക ചെലവാക്കിയത് മഞ്ഞളാംകുഴി അലിയാണ്. എന്നാൽ അലി സർക്കാരിന്റെ തുടക്കം മുതൽ മന്ത്രിസഭയിൽ അംഗമല്ല. അങ്ങനെ നോക്കുമ്പോൾ പിജെ ജോസഫാണ് ഏറ്റവും കുറവ് ചെലവാക്കിയിട്ടുള്ളത്.

മറ്റ് മന്ത്രിമാർ ചായ സൽക്കാരത്തിന് ചെലവാക്കിയ തുക: രമേശ് ചെന്നിത്തല: 4,80,442, ആര്യാടൻ മുഹമ്മദ്: 9,50,013, പി.ജെ.ജോസഫ്: 5,03,889, അടൂർ പ്രകാശ്: 5,66,520, കെ.സി.ജോസഫ്: 6,82,972, വി.കെ.ഇബ്രാഹിംകുഞ്ഞ്: 7,08,427, പി.കെ.കുഞ്ഞാലിക്കുട്ടി: 6,78,483, എം.കെ.മുനീർ: 13,44,689, വി എസ്. ശിവകുമാർ: 11,44,613, ഷിബുബേബിജോൺ: 8,01,248, മഞ്ഞളാംകുഴി അലി: 4,55,402, കെ.പി. മോഹനൻ: 9,18,453, അനൂപ് ജേക്കബ്: 8,88,199, സി.എൻ. ബാലകൃഷ്ണൻ: 5,78,609, തിരുവഞ്ചൂർ രാധാകൃഷ്ണൻ: 9,98,696, കെ.ബാബു: 7,54,879, പി.കെ.അബ്ദുറബ്: 7,96,011, പി.കെ.ജയലക്ഷ്മി: 7,12,696, എ.പി.അനിൽകുമാർ: 6,00,351.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP