Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രിനിറ്റി ലൈസ്യം സ്‌കൂളിലെ അദ്ധ്യാപികമാർക്ക് പൊലീസിന്റെ വഴിവിട്ട സംരക്ഷണം; കോടതിയിലെത്തിയ പ്രതികളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് മർദ്ദനം

ട്രിനിറ്റി ലൈസ്യം സ്‌കൂളിലെ അദ്ധ്യാപികമാർക്ക് പൊലീസിന്റെ വഴിവിട്ട സംരക്ഷണം; കോടതിയിലെത്തിയ പ്രതികളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് മർദ്ദനം

കൊല്ലം: ട്രിനിറ്റി ലൈസ്യം സ്‌കൂളിലെ വിദ്യാർത്ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ അദ്ധ്യാപികമാർക്ക് പൊലീസിന്റെ സംരക്ഷം. ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ അദ്ധ്യാപകരുടെ ബന്ധുക്കൾ മർദ്ദിക്കുകയും ചെയ്തു. പൊലീസുകാരും അടിക്കാൻ ഒപ്പം കൂടി.

പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും കണ്ണിൽപെടാതെ രാവിലെ എട്ടു മണിയോടെ അദ്ധ്യാപികമാരെ കോടതിയിൽ എത്തിച്ചു. കോടതിമുറി എട്ടു മണിക്ക് തുറന്ന് അദ്ധ്യാപികമാർക്ക് ജഡ്ജിയുടെ ചേംബറിന് സമീപമുള്ള മുറിയിൽ വിശ്രമിക്കാൻ സൗകര്യമൊരുക്കി. പുറത്തുനിന്നുള്ളവർ കയറാതിരിക്കാൻ മുൻവശത്തെ ഷട്ടർ പാതി താഴ്‌ത്തിയും വച്ചു.

രാവിലെ 11 മണിക്കു മാത്രം ചേരുന്ന കോടതിയിലാണ് എട്ടു മണിക്ക് അദ്ധ്യാപികമാർക്കായി മുറി തുറന്നുകൊടുത്തത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രർത്തകരെ അദ്ധ്യാപികമാരുടെ ബന്ധുക്കൾ തടഞ്ഞു. കോടതി ജീവനക്കാരാണെന്ന് പറഞ്ഞായിരുന്നു തടഞ്ഞത്. ഇത് മാധ്യമങ്ങൾ ചോദ്യം ചെയ്തതോടെ മർദ്ദനം തുടങ്ങുകയായിരുന്നു. നിരവധി മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. പലരുടേയും കാമറകൾ തകർന്നു. പൊലീസ് കാഴ്ചക്കാരായി നിന്നു ഇവരെ പൊലീസ് തടഞ്ഞുമില്ല.

പൊലീസിന്റെ ഭാഗത്തുനിന്നും മാധ്യമപ്രവർത്തകർക്ക് നേരെ മർദ്ദനമുണ്ടാകയി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ അടക്കം രണ്ട് പൊലീസുകാരാണ് മാധ്യമപ്രവർത്തകരെ മർദ്ദിച്ചത്. ഇതോടെ മാധ്യമപ്രവർത്തകർ പ്രതിഷേധം ഉയർത്തി. ഇതേതുടർന്ന് ബന്ധുക്കളുടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണതുമുതൽ അദ്ധ്യാപികമാരെ സംരക്ഷിക്കുന്ന നടപടിയാണ് സ്‌കൂൾ അധികൃതരും പൊലീസും സ്വീകരിച്ചുവരുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ?കോടതിയിലും ഈ സംരക്ഷണം തുടരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്നത്.

അതിനിടെ, അദ്ധ്യാപികമാർക്ക് കൊല്ലം താത്കാലിക ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ സിന്ധു പോൾ, ക്രസന്റ് നെവിസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇനിയുള്ള മൂന്നു ദിവസം ഇവർ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പുവയ്ക്കുകയും വേണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP